ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ഭീഷ്മ പർവ്വം’.അമൽ നീരദാണ് ചിത്രത്തിന്റെ സംവിധാനം. 14 വർഷത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ സിനിമയിലെ നായിക ആരാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തെലുങ്ക് താരം അനസൂയയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.
തന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറിയതിനെ കുറിച്ച് അനസൂയ തന്നെ പങ്കുവെക്കുകയാണ്. കൗമുദി ഓൺലൈന്‍ നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യമായാണ് അനസൂയ മലയാളത്തിൽ അഭിനയിക്കുന്നത്. എന്നാൽ ഇതിന് മുൻപ് താരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി വൈ. എസ് രാജശേഖര റെഡ് ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രമായ യാത്രയിലാണ് അനസൂയ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്.
ചിത്രത്തിൽ ഗൗരു ചരിത റെഡ് ഡി എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചത്. യാത്രയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടി തന്നെ വിസ്മയിപ്പിച്ചതായും നടി പറഞ്ഞു. എത്ര വേഗമാണ് വൈ. എസ് രാജശേഖര റെഡ് ഡിയായി മാറുന്നതെന്നു ‘അനസൂയ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഭീഷ്മ പർവ്വത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചത്. നടിമാരായ നസ്രിയ ഫഹദ്, ജ്യോതിർമയി എന്നിവർ ചേർന്നാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ചിത്രത്തിലെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, മാല പാര്‍വ്വതി, രവിശങ്കര്‍, ദേവദത്ത് ഷാജി, ആര് ജെ മുരുകന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, അനസൂയ ഭരദ്വാജ് എന്നിവരും ചിത്രത്തിലുണ്ട്.
ആനന്ദ് സി ചന്ദ്രനാണ് ക്യാമറ. വിവേക് ഹര്ഷന് എഡിറ്റിങ്ങും സുഷിന് ശ്യം സംഗീതവും നിര്‍വഹിക്കുന്നു. ദിലീപ് പോത്തന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ദേവദത്തിന്റെ ആദ്യ തിരക്കഥയാണ് ഭീഷ്മ പര്‍വ്വം. വസ്ത്രാലങ്കാരം- സമീറ സനീഷ്, അഡിഷ്ണല്‍ സ്ക്രീന്‍ പ്ലേ- പി.ടി രവിശങ്കര്‍, അഡീഷ്ണല്‍ ഡയലോഗ്- ആര്.ജെ മുരുകന്.
Post Your Comments