മോഹൻലാല്‍ നായകനായ ദൃശ്യം 2 പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. മോഹൻലാൽ ഉൾപ്പടെ എല്ലാ മുഖ്യ കഥാപാത്രങ്ങളുടെയും അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഒന്നാം ഭാഗത്തിലെ എന്ന പോലെ തന്നെ രണ്ടാംഭാഗത്തിലും ആശ ശരത് മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ഒരു വീട്ടമ്മ ആശാ ശരത്തിനെ
നേരിൽ കണ്ടാൽ മുഖത്തടിക്കുമെന്ന് പറയുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ആശ ശരത് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.
”പുറത്തിറങ്ങിയാൽ ജോർജ്കുട്ടിഫാൻസിന്റെ അടികിട്ടുമോ ആവോ” എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് ആശ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ദൃശ്യം 2 കണ്ട ഒരു സ്ത്രീ അഭിപ്രായം പറയുകയാണ് വീഡിയോയില്‍. ആ പെണ്ണിനെ കണ്ടാല്‍ ഞാൻ മുഖത്ത് ഒരു അടികൊടുത്തേനെ എന്നാണ് വീഡിയോയിലുള്ള സ്ത്രീ പറയുന്നത്. ആശാ ശരത്തിന്റെ അഭിനയത്തിന് കിട്ടിയ അംഗീകാരമാണ് അതെന്ന് എല്ലാവരും പറയുന്നു. മോഹൻലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടിയെ എന്തൊക്കെയാണ് ആശാ ശരത്തിന്റെ കഥാപാത്രം ചെയ്യുന്നത് എന്നാണ് വീഡിയോയില്‍ സ്ത്രീ പറയുന്നത്.
ആശാ ശരത്തിന്റെ വേഷത്തോളം മികച്ചതായിരുന്നില്ല ദൃശ്യത്തിന്റെ മറ്റ് റീമേക്കുകളിലെ അഭിനേതാക്കള്‍ എന്ന് അഭിപ്രായമുണ്ടായിരുന്നു.
ദൃശ്യത്തില്‍ ഇൻസ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഗീതാ പ്രഭാകര്‍ ആയി വേഷമിട്ട ആശാ ശരത് കന്നഡ റീമേക്കില്‍ ഐജി രൂപ ചന്ദ്രശേഖര്‍ ആയിട്ട് വേഷമിട്ടിരുന്നു.
Post Your Comments