CinemaGeneralMollywoodNEWS

സിനിമ തുടങ്ങും മുന്‍പേ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു പേടിപ്പിച്ചു : കുഞ്ചാക്കോ ബോബന്‍

ചില സിനിമ ചെയ്യും മുന്‍പേ നമ്മള്‍ തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന ചില കാര്യങ്ങളുണ്ട്

ഫാസില്‍ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന കുഞ്ചാക്കോ ബോബന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നായകനായി മലയാള സിനിമയില്‍ ഒതുങ്ങി നിന്നതോടെ ഒരു കാലത്ത് വ്യത്യസ്തമായ പ്രമേയങ്ങള്‍ ഒന്നും തന്നെ കുഞ്ചാക്കോ ബോബനെ തേടി വന്നില്ല. തന്നിലേക്ക് വേറിട്ട സിനിമകളും, കഥാപാത്രങ്ങളും വരാത്ത സാഹചര്യത്തില്‍ പ്രണയ നയകാനായി തുടരേണ്ടതില്ലെന്നു തീരുമാനമെടുത്ത കുഞ്ചാക്കോ ബോബന്റെ തിരിച്ചു വരവിനു കളമൊരുക്കിയത് ലാല്‍ ജോസായിരുന്നു. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന സിനിമയിലൂടെ 2010 എന്ന വര്‍ഷമായിരുന്നു കുഞ്ചാക്കോ ബോബന്റെ തിരിച്ചു വരവ്. അതിനു തൊട്ടടുത്ത വര്‍ഷം തന്നെ ജോഷിയുടെ സിനിമയില്‍ അഭിനയിക്കാന്‍ ഓഫര്‍ എത്തിയ കുഞ്ചാക്കോ ബോബന്‍ സിനിമയിലെ തന്റെ രണ്ടാം യൗവ്വനം മലയാള സിനിമയിലൂടെ വീണ്ടും തലയുയര്‍ത്തി നിര്‍ത്തുകയായിരുന്നു. 2011-ല്‍ പുറത്തിറങ്ങിയ ‘സെവന്‍സ്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിനു മുന്‍പുണ്ടായ തന്നിലെ ഒരു ടെന്‍ഷനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് താരം.

“ചില സിനിമ ചെയ്യും മുന്‍പേ നമ്മള്‍ തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് സിനിമയില്‍ തന്നെ അങ്ങനെയൊരു സംസാരം നിലനില്‍ക്കുന്നത് കൊണ്ടാണ്. ഞാന്‍ ആദ്യമായി ജോഷി സാറിന്റെ ‘സെവന്‍സ്’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സമീപന രീതിയെക്കുറിച്ച് പറഞ്ഞു പലരും ഭയപ്പെടുത്തിയിരുന്നു. അത് കേട്ട് ചെറിയ ടെന്‍ഷനോടെയാണ് ലൊക്കേഷനില്‍ പോയത്. പക്ഷെ ഇത്രയും ശാന്തമായ ഒരു മനസ്സിനെക്കുറിച്ച് സിനിമ ഫീല്‍ഡില്‍ തന്നെ ഇങ്ങനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ഒരു അത്ഭുതം തോന്നും. ജോഷി സാര്‍ അത്ര കൂളാണ്. നമ്മള്‍ കരുതുന്നതില്‍ നിന്നും ഏറെ വിഭിന്നമായ ക്ഷമയുള്ള ഒരു ഫിലിം മേക്കറാണ് അദ്ദേഹം”. കുഞ്ചാക്കോ ബോബന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button