
സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോക്കൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പ്രിയപ്പെട്ട യുവനടന്റെ ഒരു കുട്ടിക്കാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിൽ സ്റ്റിയറിങ്ങും പിടിച്ച് നിഷ്കളങ്കമായി ചിരിക്കുന്ന താരം ആരാണെന്നോ?. മറ്റാരുമല്ല മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകനും അതിലുപരി പ്രേക്ഷകർക്ക് പ്രിയങ്കരനുമായ യുവ നടൻ ദുൽഖർ സൽമാനാണ് ചിത്രത്തിലുള്ളത്.
മമ്മൂട്ടിയുടെ വാഹനത്തോടുള്ള കമ്പം ഏവർക്കും അറിയാവുന്നതാണ്. മകനും ഒട്ടും പിന്നിലല്ല എന്ന് തോന്നിപ്പിക്കും വിധമാണ് ചെറുപ്പത്തിലേ വാഹനം ഓടിക്കാൻ തയ്യാറെടുത്തു നിൽക്കുന്നത്.
മമ്മൂട്ടിക്ക് ഒരു ഗാരേജ് നിറയെ ഇഷ്ട നമ്പറുള്ള കാറുകളുണ്ട്. ദുൽഖർ സൽമാനും കാർ വാങ്ങിക്കൂട്ടുന്ന പ്രകൃതക്കാരൻ തന്നെ. അടുത്തിടെ കൊച്ചിയിൽ ദുൽഖറിന്റെയും പൃഥ്വിരാജിന്റേയും മത്സര കാർ ഓട്ടം വാർത്തകളിൽ നിറഞ്ഞിരുന്നു.
Post Your Comments