ആരാധകർ ഏറെയുള്ള ഗായികയാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ റിമി ഗായികയായും അവതാരകയായും തിളങ്ങുകയാണ്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെപ്പറ്റി താരം തുറന്നു പറഞ്ഞത് വൈറൽ.
” എന്റെ ഓര്‍മ്മയിലുള്ള ആദ്യ പ്രണയമെന്ന് പറയുന്നത്. എട്ടിലും ഒന്‍പതിലും പത്തിലുമൊക്കെ പഠിക്കുന്ന സമയത്താണ്. പാട്ട് പാടുന്ന കൊച്ചെന്ന രീതിയില്‍ എന്നെ നാട്ടില്‍ എല്ലാവര്ക്കും തന്നെ അറിയാം. സണ്‍ഡേ സ്കൂളില്‍ പഠിക്കുന്ന സമയത്ത് അവിടെ നിന്നും ജയിച്ച് പോയൊരാള്. എന്നെക്കാളും ഒരു അഞ്ചാറ് വയസ് മൂത്ത പയ്യനാണ്.
READ ALSO:പുതിയ സിനിമയുമായി ധ്യാൻ ശ്രീനിവാസൻ ; ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു
എല്ലാവരും ചേട്ടാന്നാണ് വിളിക്കാറുള്ളത്. ആദ്യമൊക്കെ ഞാന്‍ പാട്ട് പാടുമ്പോള്‍ വരുന്നതും നോക്കുന്നതുമൊക്കെ കണ്ടപ്പോള്‍ എനിക്ക് കുറച്ച് മനസിലായി തുടങ്ങി. എന്തോ ഒരിതുണ്ടെന്ന് നമുക്ക് അറിയാം. പിന്നെ പിന്നെ ഞാന്‍ സ്കൂളിലേക്ക് പോകുമ്ബോഴും അവിടെ നിന്ന് തിരിച്ച് വരുമ്ബോഴൊക്ക പുള്ളി ഓപ്പോസിറ്റ് വരാന്‍ തുടങ്ങി. അതോടെ എനിക്ക് വലിയ ടെന്‍ഷനൊക്കെയായി.
പിന്നെ ഒരു ദിവസം സണ്‍ഡേ സ്കൂളില്‍ നിന്നും രക്തം ദാനം ചെയ്യാന്‍ നോക്കിയപ്പോള്‍ എന്റെയും പുള്ളിയുടെയും ഒ പോസിറ്റീവ് ആണെന്ന് അറിഞ്ഞു. ഇതോടെ പുള്ളിക്കാരന് അവിടെ എല്ലാവര്ക്കും ചിലവൊക്കെ കൊടുത്തു. ഇതൊക്കെ ഞാനും അറിയുന്നുണ്ടായിരുന്നു.ആ സമയത്ത് ഒന്ന് നോക്കിയാല്‍ പോലും വലിയൊരു തെറ്റാണ്. പക്ഷെ അറിയാതെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് ഓടി കളയുമായിരുന്നു.
പിന്നെ ഞാന്‍ ഗാനമേളയ്ക്ക് ഒക്കെ പോയി തുടങ്ങിയതോടെ പുള്ളിക്കാരന് എന്തോ പഠിക്കാന്‍ പോയി. നഴ്സ് ആയി വിദേശത്തേക്ക് മാറി. പിന്നെ ഒന്നും എനിക്ക് അറിയില്ല. പക്ഷേ എന്റെ ഉള്ളില്‍ നില്ക്കുന്ന ആദ്യ പ്രണയം, ആ ഫീല്‍, ഒരു ടെന്‍ഷന്‍, നോക്കാനുള്ള ഭയം, ഒരു ഇഷ്ടമൊക്കെ തോന്നിയത് അതിലൂടെയായിരുന്നു. ആ പയ്യന് ഇതൊക്കെ ഇപ്പോള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ പുള്ളിയ്ക്ക് എന്തായാലും മനസിലാവും. അദ്ദേഹം എവിടെയാണെന്ന് പോലും എനിക്കിപ്പോള്‍ അറിയത്തില്ല.” റിമി ഒരു പരിപാടിക്കിടയിൽ പറഞ്ഞു
Post Your Comments