മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇളയ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണെന്ന വിശേഷങ്ങളാണ് സംവൃത ഇപ്പോൾ പങ്കുവയ്ക്കുന്നത്.
https://www.instagram.com/p/CLhAntmpqtS/?utm_source=ig_web_copy_link
”ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,” എന്ന അടിക്കുറിപ്പോടെയാണ് ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയ മകൻ രുദ്രയുടെ ചിത്രം സംവൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
Post Your Comments