GeneralLatest NewsMollywoodNEWSSocial Media

ഫെമിനിസ്റ്റ് ആയതുകൊണ്ട് ഇഷ്ടമല്ല ; വിമർശകന്റെ കമന്റിന് കിടിലൻ മറുപടിയുമായി റിമ

ഞാൻ സഖാവിന്റെ സഖി മാത്രമല്ല , എനിക്ക് സ്വന്തമായൊരു വ്യക്തിത്വമുണ്ട് റിമ

അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്ന നടിയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ റിമയുടെ പോസ്റ്റിനു താഴെ വന്ന കമന്റിന് താരം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്.

”ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷെ ഇപ്പോൾ അല്ല, ഫെമിനിസ്റ്റ് ആയതുകൊണ്ട്”എന്നായിരുന്നു വിമർശകന്റെ കമന്റ്റ്. എന്നാൽ ഇയാൾക്കുള്ള ഉഗ്രൻ മറുപടിയും റിമ നൽകി.

“ഞാൻ സഖാവിന്റെ സഖി മാത്രമല്ല. എനിക്ക് സ്വന്തമായൊരു വ്യക്തിത്വമുണ്ട്. ഫെമിനിസ്റ്റ് എന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്,” എന്നാണ് റിമയുടെ മറുപടി. എന്തായലും സംഗതി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് റിമയുടെ കമന്റിന് അനുകൂലമായി എത്തിയത്.

https://www.instagram.com/p/CHCL8F2DPBD/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button