ഹാസ്യ വേഷങ്ങളിലൂടെ സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയങ്ക. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തിയ മനസ്സിലൊരു മഴവില്ല് എന്ന ഷോയില്‍ ഭര്‍ത്താവിനൊപ്പം പങ്കെടുത്ത് സംസാരിക്കുന്ന പ്രിയങ്കയുടെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിവാഹം വേണ്ട അഭിനയിച്ച് നടക്കാം എന്ന് തീരുമാനിച്ചൊരു സമയത്താണ് അനൂപിനെ പരിചയപ്പെട്ടതെന്ന് അഭിമുഖത്തില്‍ പ്രിയങ്ക പറയുന്നു.
‘ആദ്യമേ ഞങ്ങള്‍ തമ്മില്‍ കണ്ടപ്പോള്‍ തന്നെ പ്രണയത്തിലേക്ക് കടക്കുക ആയിരുന്നില്ല. രണ്ട് മൂന്നു വര്‍ഷത്തോളം നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. തമ്മില്‍ വലിയ സംസാരം ഒന്നും ഉണ്ടായിരുന്നില്ല. ഫോണില്‍ കൂടിയാണ് കൂടുതലും സംസാരിച്ചിട്ടുള്ളത്. അതെല്ലാം ജോലിക്കാര്യങ്ങളെ കുറിച്ചായിരുന്നു. പിന്നീട് വലിയ ശരീരം ഉണ്ടെങ്കിലും അതില്‍ നല്ലൊരു മനസ് ഉണ്ടെന്ന് ഞാന്‍ മനസിലാക്കി’ അനൂപ് പറയുന്നു.]
read also:തൈമൂറിന് ഒരു കുഞ്ഞനിയൻ കൂടി ; സെയ്ഫ് കരീന ദമ്പതികള്‍ക്ക് വീണ്ടും ആണ്‍കുഞ്ഞ്
”എന്റെ ജീവിതത്തില്‍ കല്യാണം കഴിക്കേണ്ട പ്രായത്തില്‍ വലിയ പ്രശ്നമുണ്ടായി. അതുകൊണ്ട് ഇനി വിവാഹം വേണ്ട. അഭിനയിച്ച് നടക്കാം. എല്ലാവരുമായി ചിരിച്ച് സംസാരിക്കുക, എല്ലാവരെയും ചിരിപ്പിക്കുക എന്നൊക്കെയുള്ള തീരുമാനം മനസില്‍ വിചാരിച്ചു. പക്ഷേ ദൈവം നല്ലൊരു ആളെ തേടി തന്നു” പ്രിയങ്ക പറയുന്നു.
അനൂപിന്റെ വീട്ടില്‍ ഈ ബന്ധത്തിന് സമ്മതിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു. അനൂപിന്റെ വീട്ടില്‍ അച്ഛനും അമ്മയും ചേച്ചിയും സമ്മതിക്കുകയാണെങ്കില്‍ വിവാഹം കഴിക്കാം എന്നായിരുന്നു വിവാഹത്തെക്കുറിച്ചു ചോദിച്ചപ്പോൾ പ്രിയങ്ക മറുപടി നൽകിയത്.
അന്ന് അനൂപിന് ഇത്ര വണ്ണം ഇല്ല. എനിക്ക് ആണെങ്കില്‍ നല്ല തടിയും. അതുകൊണ്ടുതന്നെ അവരുടെ വീട്ടുകാര്‍ക്ക് സമ്മതം ആകുമോന്ന് പേടി ഉണ്ടായിരുന്നുവെന്നും പ്രിയങ്ക പറയുന്നു. ഏറ്റവും പേടി ഉണ്ടായിരുന്നത് തന്റെ അമ്മയ്ക്കായിരുന്നു. ”ഇവളെ തന്നെ കെട്ടണോ എന്നാണ് എന്റെ അമ്മ അനൂപിനോട് ചോദിച്ചത്. എന്റെ സ്വഭാവം വെച്ച് കല്യാണം കഴിഞ്ഞ് പോയാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഞാന്‍ തിരിച്ച് വരുമെന്നായിരുന്നു അമ്മയുടെ പേടി.” പ്രിയങ്ക പറയുന്നു.
Post Your Comments