മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് നേഹ സക്‌സേന. മലയാളത്തിൽ ചുരുക്കം സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നേഹ. മമ്മൂട്ടി ചിത്രം കസബയിലെ നേഹ സക്‌സേനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ താരം സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നേഹയുടെ തുറന്നുപറച്ചിൽ.
നേഹ സക്‌സേനയുടെ വാക്കുകള്‍
ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു എന്റെ ജനനം , അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല ..അമ്മയായിരുന്നു എന്റെ അച്ഛനും അമ്മയും എല്ലാം. പഠിക്കുമ്ബോള്‍ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ പോലും പണം എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ വീട്ടുജോലിക്ക് വരെ പോയിട്ടുണ്ട്. അമ്മയ്ക്ക് കമ്ബിളി കുപ്പായങ്ങള്‍ തുന്നുന്ന ജോലിയായിരുന്നു. പഠനത്തിനും ഭക്ഷണത്തിനും വേണ്ടി ‘അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും നേഹ പറയുന്നു.
Post Your Comments