ഇതല്ലാതെ മറ്റേതെന്തിലും ആരോപണം ഉണ്ടോ ഉന്നയിക്കാന്‍? വെല്ലുവിളിച്ച് മുകേഷ്

ഈ ആരോപണം തെരഞ്ഞെടുക്കപ്പെട്ട അന്ന് മുതല്‍ കേള്‍ക്കുന്നതാണ്

പാര്‍ട്ടി വീണ്ടും ആവശ്യപ്പെടുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് നടനും എം എൽ എയുമായ മുകേഷ്. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് താന്‍ മത്സരിച്ചത്, ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കും. പാര്‍ട്ടി വീണ്ടും ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ നല്‍കിയ സേവനത്തില്‍ തൃപ്തിയുണ്ടെന്നാണ് അര്‍ത്ഥമെന്നും മുകേഷ് ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

read also:ഇതെന്തൊരു ദുരന്ത കോമരമാണ്, ലാലേട്ടാ..കല്ലുവെച്ച നുണയല്ലേ ഇന്നലെ എപ്പിസോഡിൽ പറഞ്ഞത്!! വിമർശനവുമായി അശ്വതി

മണ്ഡലത്തില്‍ മുകേഷിനെ കാണാറില്ലെന്ന പ്രതിപക്ഷ ആരോപണത്തിനും താരം മറുപടി നൽകി. ”ഈ ആരോപണം തെരഞ്ഞെടുക്കപ്പെട്ട അന്ന് മുതല്‍ കേള്‍ക്കുന്നതാണ്. അതിപ്പോഴും തുടരുന്നു. ഇതല്ലാതെ തന്നെകുറിച്ച് മറ്റേതെന്തിലും ആരോപണം ഉണ്ടെങ്കില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. സിനിമയിലും ടെലിവിഷനിലും നാടകത്തിലും അഭിനയിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നതെന്ന മുന്‍വിധിയാണ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നിൽ.” മുകേഷ് പറഞ്ഞു.

READ ALSO:നീ സുഹൃത്തുക്കളെ എത്രത്തോളം കെയർ ചെയ്യും എന്ന് നേരിട്ട് മനസിലാക്കിയ ആളാണ് ഞാൻ ; മണിക്കുട്ടനെ കുറിച്ച് ജോൺ ജേക്കബ്

കൊല്ലത്ത് പാര്‍ട്ടിക്ക് അനുകൂല സാഹചര്യം ഉള്ളതിനാല്‍ മുകേഷിനെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് പാർട്ടിയിൽ പൊതുവേയുള്ള വിലയിരുത്തല്‍.

Share
Leave a Comment