
ഭാര്യയ്ക്കും മക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വീട്ടിലെ ഹോം തിയേറ്ററിൽ ‘ദൃശ്യം 2’ കണ്ട് നടൻ മോഹൻലാൽ. ചെന്നൈയിലെ തന്റെ വീട്ടിൽ ഒരുക്കിയ ഹോം തിയറ്ററിലാണ് താരം സിനിമ കണ്ടത്. ഭാര്യ സുചിത്ര മകൻ പ്രണവ്, അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ എന്നിവരും സിനിമ കാണാൻ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.
‘ഞാന്‍ കുടുംബത്തോടൊപ്പം ദൃശ്യം 2 കാണുന്നു, നിങ്ങളോ?’ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
സിനിമ കണ്ടതിനു ശേഷം ചിത്രത്തിന്റെ വിജയാഘോഷവും ഉണ്ടായിരുന്നു. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയുടെ പിറന്നാൾ ആഘോഷവും തുടർന്ന് നടന്നു. സമീറിന് മോഹൻലാൽ ഇൻസ്റ്റഗ്രാം പേജിലൂടെ ആശംസകളും നേർന്നു. ഫെബ്രുവരി 19–ന് റിലീസ് ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒട്ടേറെ പ്രേക്ഷകരാണ് സിനിമ കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തുന്നത്.
Post Your Comments