അമല്‍ നീരദിന്റെ ‘ഭീഷ്മപര്‍വം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും നദിയ മൊയ്തുവും ഒന്നിക്കുന്നു. സിനിമയുടെ ചിത്രീകരണം ഞായറാഴ്ച കൊച്ചിയില്‍ തുടങ്ങും. 22ന് മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നദിയാ മൊയ്തുവും കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
പത്ത് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും നദിയ മൊയ്തുവും ഒരുമിച്ച് സിനിമ ചെയ്യുന്നത്. 2011ല്‍ ‘ഡബിള്‍സ്’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രന് ആയിരുന്നു. വിവേക് ഹര്ഷന് എഡിറ്റിംഗും സുഷിന് ശ്യാം സംഗീതവും. ദിലീഷ് പോത്തന്റെ സംവിധാന സഹായിയായ ദേവദത്തിന്റെ ആദ്യ തിരക്കഥയുമാണ് ഭീഷ്മപര്‍വം. പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്ക്രീന്‍പ്ലേ.
Post Your Comments