BollywoodGeneralLatest NewsNEWSSocial Media

തൈമൂറിന് ഒരു കുഞ്ഞനിയൻ കൂടി ; സെയ്ഫ് കരീന ദമ്പതികള്‍ക്ക് വീണ്ടും ആണ്‍കുഞ്ഞ്

സെയ്ഫ് അലി ഖാൻ- കരീന കപൂർ ദമ്പതികള്‍ക്ക് വീണ്ടും ആണ്‍കുഞ്ഞ് ജനിച്ചു

മുംബൈ: സെയ്ഫ് അലി ഖാൻ- കരീന കപൂർ ദമ്പതികള്‍ക്ക് വീണ്ടും ആണ്‍കുഞ്ഞ് ജനിച്ചു. ഇന്ന് പുലർച്ചെയാണ് കരീന തന്‍റെ രണ്ടാമത്തെ കു‍ഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടിയെത്തിയെന്ന വിവരം കരീനയുടെ പിതാവ് രൺധീർ കപൂർ ഒരു മാധ്യമത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.

‘ഇന്ന് രാവിലെ (ഫെബ്രുവരി 21) കരീന ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’ എന്നായിരുന്നു വാക്കുകൾ രൺധീർ കപൂർ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തനിക്കും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും കുഞ്ഞ് ജനിക്കുന്ന വിവരം ഇരുവരും ചേര്‍ന്ന് പുറത്തുവിട്ടത്. 2016ല്‍ ആയിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കുട്ടി ജനിച്ചത്. തൈമൂര്‍ അലി ഖാന്‍ എന്നാണ് മൂത്തമകന്റെ പേര്.

shortlink

Related Articles

Post Your Comments


Back to top button