FestivalGeneralIFFKLatest NewsMollywoodNEWS

വിവാദം വേണ്ടിയിരുന്നില്ലെന്ന് സലിംകുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകും ; കമൽ

'സിനിമയിൽ രാഷ്ട്രീയം കലർത്തരുത്' ; കമൽ

കണ്ണൂര്‍: ഐഎഫ്എഫ്കെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സിനിമയിൽ രാഷ്ട്രീയം കലർത്തരുതെന്നും, വിവാദം വേണ്ടിയിരുന്നില്ലെന്ന് സലിംകുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകുമെന്നും കമൽ പറഞ്ഞു. സംവിധായകൻ ടി ദീപേഷ് ഉന്നയിച്ച ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും കമൽ വ്യക്തമാക്കി.

ദീപേഷിന്റെ സിനിമ തിരഞ്ഞെടുക്കപ്പെട്ടില്ല. അതാണ് ആരോപണത്തിന്റെ കാരണം. സ്വന്തം സിനിമകൾ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. സിബി മലയിലിനെ തിരഞ്ഞെടുത്തത് സർക്കാരാണ്. അദ്ദേഹം സർക്കാരിന് എതിരെ സംസാരിച്ചാൽ അക്കാദമിക്ക് ഇടപെടാൻ ആവില്ലെന്നും സലിം അഹമ്മദിനെ തലശേരിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും കമൽ കൂട്ടിച്ചേർത്തു.

കേരള രാജ്യാന്തര ചലച്ചിത്ര മേള കൊച്ചിയിലെത്തിയപ്പോള്‍ സലിംകുമാറിനെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണം ലഭിക്കാത്തതാണ് വിവാദമായത്. സംഭവം വിവാദമായതോടെ നിരവധി പേർ അനുകൂലിച്ചും എതിർത്തും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സലിം കുമാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല.

shortlink

Related Articles

Post Your Comments


Back to top button