നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് മണിക്കുട്ടൻ. ഇപ്പോൾ ബിഗ് ബോസ് രണ്ടാം ഭാഗത്തിലെ മത്സരാർത്ഥി കൂടിയാണ് മണിക്കുട്ടൻ. കഴിഞ്ഞ ദിവസമാണ് ഷോയ്ക്കിടയിൽ മണിക്കുട്ടൻ തന്റ കൂട്ടുകാരനെ കുറിച്ചും അവൻ മരണത്തിന് കീഴടങ്ങിയതിനെ കുറിച്ചും മനസ് തുറന്നത്.
ഇപ്പോഴിതാ സുഹൃത്തും നടനുമായ ജോൺ ജേക്കബ് മണിക്കുട്ടനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നീ സ്നേഹിക്കുന്നവരെയും, നിന്റെ സുഹൃത്തുക്കളെയും എത്രത്തോളം കെയർ ചെയ്യുമെന്ന് വളരെ വ്യക്തമായി മനസിലാക്കിയിട്ടുള്ള ഒരു ആളാണ് ഞാനെന്ന് ജോൺ പറയുന്നു.
ജോണിന്റെ കുറിപ്പ്
മണി, ഇന്നാണ് നീ BB-യിൽ മനസ്സ് തുറന്നത്. നിന്റെ കൂട്ടുകാരൻ എന്ന നിലയിലും ഒരുപാട് programms നു ഒരുമിച്ചു dance ചെയ്തിട്ടുള്ള വ്യക്തിയെന്ന നിലയിലും നീ സ്നേഹിക്കുന്നവരെയും നിന്റെ സുഹൃത്തുക്കളെയും എത്രത്തോളം care ചെയ്യുമെന്ന് വളരെ വ്യക്തമായി മനസിലാക്കിയിട്ടുള്ള ഒരു ആളാണ് ഞാൻ. നിനക്കു നഷ്ടമായ നിന്റെ ആത്മസുഹൃത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു, അതോടൊപ്പം നിനക്കു BB യിൽ വിജയാശംസകൾ നേരുന്നു. കേറി വാ….
Post Your Comments