എല്‍ദോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘മരണവീട്ടില്‍ തൂണ്’ എന്ന സിനിമയുടെ സെറ്റ് തീയിട്ട നശിപ്പിച്ച നിലയിൽ. ഷൂട്ടിങ്ങിനായി കടമറ്റം നമ്പ്യാരുപടിയിൽ ഇട്ട രണ്ട് സെറ്റുകളിൽ ഒന്നാണ് കത്തിനശിച്ചത്.
ശനിയാഴ്ച വൈകീട്ട് നാലേകാലോടെയാണ് സംഭവം. പഴയ കാലത്തെ കഥ പറയുന്ന സിനിമക്കായി ഓലകൊണ്ട് നിർമിച്ച രണ്ട് സെറ്റുകളാണ് നമ്പ്യാരുപടി ചെമ്പലമല കോളനിക്ക് സമീപത്തെ പാടശേഖരത്തിൽ ഇട്ടിരുന്നത്. ഇവിടം കേന്ദ്രീകരിച്ച് മറ്റന്നാൾ ഷൂട്ടിങ് ആരംഭിക്കാനിരിക്കെയാണ് തീപിടിത്തം.
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധനേടിയ ഡിറ്റോ വില്‍സണ്‍ നായകനായെത്തുന്ന ചിത്രമാണ് ‘മരണവീട്ടില്‍ തൂണ്’.സാമൂഹികവിരുദ്ധർ തീയിട്ടതാണെന്നാണ് സംശയിക്കുന്നത്. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.
Post Your Comments