GeneralLatest NewsNEWSTV Shows

ഇതെന്തൊരു ദുരന്ത കോമരമാണ്, ലാലേട്ടാ..കല്ലുവെച്ച നുണയല്ലേ ഇന്നലെ എപ്പിസോഡിൽ പറഞ്ഞത്!! വിമർശനവുമായി അശ്വതി

അറ്റ്ലീസ്റ്റ് “ബോസേട്ടാ” എന്ന വിളി എങ്കിലും ഒഴിവാക്കാൻ പറയാമായിരുന്നു

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മൂന്നാം സീസൺ ആരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമാണ് പിന്നിടുന്നത്. ഷോയെക്കുറിച്ചു സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തിയായ അമലയായി പ്രേക്ഷക പ്രീതി നേടിയ നടി അശ്വതി ബിയോഗ് ബോസിനെക്കുറിച്ചു പങ്കുവച്ച പോസ്റ്റുകൾ ശ്രദ്ധനേടുന്നു. .

അശ്വതിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം

”ബിഗ് ബോസ് മലയാളം തുടങ്ങിയിട്ട് 5 ദിവസം പിന്നിടുമ്പോൾ… ഇതെന്തൊരു ദുരന്ത കോമരമാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ ?? കഴിഞ്ഞ കണ്ടെസ്റ്റന്റ്സിനെ കണ്ടുപഠിക്കടേയ്.. ഈ സമയം കൊണ്ട് എല്ലാം നാല് മൂലക്കായിട്ട് അവരവരുടെ പരിപാടി തൊടങ്ങി കഴിഞ്ഞു. ഇത് ഇന്നത്തെ പ്രോമോ കട്ട്‌ എന്ത് പോകണം എന്ന് ചിന്തിച്ചോണ്ടിരിക്കുന്ന ചിലത് .. ഒപ്പം ഉപദേശങ്ങളുടെ രായാവും. കഴിഞ്ഞ രണ്ടു സീസണിന്റെയും സ്ക്രിപ്റ്റ് പുള്ളിടെ കൈയിലായിരുന്നു. ആരാന്നൊന്നും ഞാൻ പറയണില്ല.. ഊഹിച്ചെടുത്തോളൂ. ഒരു കുളു തരാം “വെളിച്ചം പെര പെരാന്നു പരക്കട്ടെ”

read also:കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാലും സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ല; സന്തോഷ് പണ്ഡിറ്റ്

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെകുറിച്ചുള്ള അശ്വതിയുടെ മറ്റൊരു പോസ്റ്റ്

ലാലേട്ടാ..കല്ലുവെച്ച നൊണയല്ലേ ഇന്നലെ എപ്പിസോഡിൽ പറഞ്ഞത് കഴിഞ്ഞ സീസനെക്കാളും മികച്ചതാന്നൊക്കെ ഒരുപാട് പ്രതീക്ഷയോടെ ഇരുന്ന വീക്കെൻഡ് എപ്പിസോഡ് ആണ് നനഞ്ഞ പടക്കം പോലെ ആക്കിയത്. അറ്റ്ലീസ്റ്റ് “ബോസേട്ടാ” എന്ന വിളി എങ്കിലും ഒഴിവാക്കാൻ പറയാമായിരുന്നു. ഒരുകാര്യം പറയാതെ വയ്യ ലാലേട്ടാ.. കള്ളമാണെങ്കിലും അവർക്കു കൊടുത്ത ആ ഒരു എൻകറേജ് അത് ഇഷ്ട്ടായി.. ലാലേട്ടന് കണ്ടെസ്റ്റന്റ്സ് നൽകിയ ആദ്യത്തെ സർപ്രൈസ് വളരെ നന്നായിരുന്നു ..

പിന്നെ ദൃശ്യം 2ന്റെ കഥകളിൽ ഭാഗ്യചേച്ചിയുടേത് മികച്ചതെന്നു തോന്നി.. മറ്റുള്ളവരുടെ മോശമെന്നല്ല.. നോബി ചേട്ടൻ തന്റെതായ ശൈലിയിൽ കോമഡി കലർത്തി ബാക്കി ഉള്ളവർ നോക്കി വായിച്ചപ്പോൾ കാണാപ്പാഠം ആയി അവതരിപ്പിച്ചു. എന്തൊക്കെ ആയിരുന്നെങ്കിലും രജിത് സാറും കൂട്ടരും നമ്മൾ മലയാളികൾക്ക് തന്ന കോൺടെന്റിന്റെ തട്ട് താന്നു തന്നെ ഇരിക്കും . ങ്ഹാ ഇനി അടുത്താഴ്ച നോക്കാം.

shortlink

Related Articles

Post Your Comments


Back to top button