കൊച്ചി: ഫെബ്രുവരി 10ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത രാജ്യന്തര ചലച്ചിത്രമേളയുടെ രണ്ടാം ഘട്ടം ഇന്ന് കൊച്ചിയിൽ സമാപിക്കും. തിരുവനന്തപുരത്തും കൊച്ചിയിലുമായി പത്ത് ദിവസം പിന്നിടുമ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും പുതിയ കാഴ്ച അനുഭവം സമ്മാനിച്ചു കൊണ്ടാണ് ഇത്തവണ മേള സമാപനം കുറിക്കുന്നത്.
ചലച്ചിത്രമേളയുടെ രണ്ടാം മേഖല പ്രദര്‍ശനത്തിന് ഇന്ന് കൊടിയിറങ്ങുമ്പോള്‍ റിലീസ് സിനിമകളും ഓസ്ക്കാറിലെ മത്സര ചിത്രങ്ങള്‍ ഉള്‍പ്പെടെ 80 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ മേളയില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് 2500 ഓളം പ്രതിനിധികള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന.
ഇനി ചലച്ചിത്രമേളയുടെ മൂന്നാം ഘട്ടം തലശ്ശേരിയിൽ 23 മുതൽ 27 വരെയും, നാലാംഘട്ടം പാലക്കാട് മാർച്ച് ഒന്നു മുതൽ അഞ്ചു വരെയും നടക്കും.
Post Your Comments