ഹെൽമറ്റും മാസ്കും ധരിക്കാതെ ബൈക്ക് ഓടിച്ച സംഭവത്തിൽ മുംബൈ പൊലീസ് പിഴ ചുമത്തിയതിന് പിന്നാലെ മാപ്പ് ചോദിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ് രംഗത്ത്. ട്വിറ്റർ അക്കൗണ്ട് വഴിയാണ് താരം മാപ്പു ചോദിക്കുകയും തന്‍റെ തെറ്റ് തിരിച്ചറിയാൻ സഹായിച്ച മുംബൈ പോലീസിന് നന്ദി പറയുകയും ചെയ്തത്.
Pyaar humein kis mod pe le aaya!Nikle they nayi bike par hum aur hamari jaan, bina helmet ke kat gaya chalaan!Riding without a helmet?Mumbai police will do a checkmate!Thank u @mumbaipolice for making me realise that safety is always most important. Be safe,Wear a helmet & a mask
— Vivek Anand Oberoi (@vivekoberoi) February 20, 2021
ഫെബ്രുവരി 14 പ്രണയദിനത്തിലായിരുന്നു മാസ്കും ഹെൽമറ്റും ധരിക്കാതെ ഹാര്‍ലി ഡേവിസണ്‍ ബൈക്കില്‍ ഭാര്യയെ പുറകില്‍ ഇരുത്തി നടന്‍ യാത്ര ചെയ്തത്. താരം തന്നെ പുറത്തു വിട്ട ബൈക്ക് സവാരി വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിനെ തുടർന്ന് ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മുംബൈ സാന്റാക്രൂസ് പൊലീസ് 500 രൂപ പിഴ ചുമത്തുകയായിരുന്നു.
https://www.instagram.com/tv/CLRc1INHVpi/?utm_source=ig_embed
ഇതു കൂടാതെ മാസ്ക് ധരിക്കാതെ കോവിഡ് സുരക്ഷാ മുൻകരുതലുകളും താരം അവഗണിച്ചിരുന്നു. തുടർന്ന് മാസ്ക് ധരിക്കാത്തതിന് മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരി 19 ന് താരത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
Post Your Comments