ജനപ്രിയ പരമ്പര ഉപ്പും മുളകും അവസാനിച്ചു. ബാലചന്ദ്രൻ തമ്പിയും ഭാര്യ നീലുവും അവരുടെ അഞ്ചു മക്കളും അടങ്ങുന്ന കുടുംബ പരമ്പരയ്ക്ക് ആരാധകർ ഏറെയായിരിന്നു. നിഷ സാരംഗ്, ബിജു സോപാനം തുടങ്ങിയ താരങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ഷോയിലെ പാറുക്കുട്ടിയെന്ന കുഞ്ഞു താരത്തിനും ഫാൻസുകാർ നിരവധിയാണ്.
മാസങ്ങളായി പരമ്പരയുടെ സംപ്രേക്ഷണം നിര്‍ത്തിയത് ആരാധകരെ നിരാശയിലാഴ്ത്തി. ചില പ്രതിസന്ധികള്‍ കാരണം ഉപ്പും മുളകിനും ചെറിയൊരു ഇടവേള നല്‍കിയെന്നായിരുന്നു ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ വ്യക്തമാക്കിയത്. വീണ്ടും ഷോ വരുമോ എന്ന ആകാംഷയില്‍ കഴിയുന്ന ആരാധകരെ നിരാശരാക്കി ഉപ്പും മുളകും ഫാന്‍സ് ക്ലമ്പിന്റെ പുതിയ അറിപ്പ്.
read also:തന്നെ ഐറ്റം ഡാൻസറെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് മുൻ മന്ത്രിക്ക് മറുപടി നൽകി കങ്കണ
‘എത്രയും സ്നേഹം നിറഞ്ഞ ‘ഉപ്പും മുളകും ഫാന്‍സ് ക്ലബ്’ കുടുംബാംഗങ്ങളേ… ഫ്ളാവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ഉപ്പുമുളകും’ എന്ന നമ്മുടെ ഇഷ്ട പരമ്പര പൂര്‍ണമായും അവസാനിപ്പിച്ചുവെന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടുണ്ട് എന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. നമ്മുടെ കൂട്ടായ്മയിലും പുറത്തും തുടരുന്ന ഉപ്പും മുളകും പരമ്പരയുടെ തിരിച്ചു വരവിനായുള്ള അംഗങ്ങളുടെ ഇടപെടലുകള്‍/ പ്രവര്‍ത്തികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.
‘ഇനി ഗ്രൂപ്പില്‍ പ്രസ്തുത പരമ്പരയില്‍ ഉള്‍പ്പെട്ട താരങ്ങളേയോ, സംപ്രേക്ഷണം ചെയ്ത ചാനലിനെയോ, ചാനലിലെ മറ്റ് പരിപാടികളേയോ അപമാനിക്കുന്ന/ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പോസ്റ്റ്, കമന്റ്, ട്രോള്‍, എന്നിവ അനുവദിക്കുന്നതല്ല. ‘മേല്‍ പറഞ്ഞ തെറ്റായ പ്രവര്‍ത്തികള്‍ ഗ്രൂപ്പ് അംഗങ്ങള്‍ ചെയ്താല്‍, ഇത് ക്ഷണിച്ചു വരുത്തിയേക്കാവുന്ന നിയമപരമായ നടപടികള്‍ തികച്ചും അതിന് കാരണക്കാരാവുന്നവരുടെ വ്യക്തിപരമായ ബാധ്യതയായിരിക്കും എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.”- എന്നുമാണ് പുറത്ത് വന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
ചാനലോ അണിയറ പ്രവര്‍ത്തകരോ ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments