
തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറും, തെലുങ്ക് സൂപ്പര്‍ താരം രാംചരണും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നെന്ന വാര്‍ത്തകള്‍ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണിപ്പോൾ. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം ‘ത്രി ഡി’ ഫോര്‍മ്മാറ്റിലാകും എത്തുക.
Read Also: ധ്യാൻ ശ്രീനിവാസൻ്റെ പുതിയ ചിത്രം ആരംഭിക്കുന്നു
ഫെബ്രുവരി 12ന് പ്രശസ്ത തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജുവാണ് ചിത്രത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി അറിയിപ്പുകളൊന്നും വന്നിട്ടില്ല. ചരിത്ര പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അടുത്തിടെ തമിഴ് സംഗീത സംവിധായകന്‍ അനിരുദ്ധ് ചിത്രത്തിന് സംഗീതം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Read Also: ഹെൽമെറ്റും മാസ്കുമില്ലാതെ ബൈക്കോടിച്ചതിന് നടൻ വിവേക് ഒബ്‌റോയിക്കെതിരെ നടപടി
2022ല്‍ ശങ്കര്‍-രാംചരണ്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി. തമിഴ് താരം വിജയ് സേതുപതിയും കഥാപാത്രമാക്കുന്നുണ്ടെന്ന സൂചനകള്‍ ലഭിച്ചിരുന്നു. നിലവില്‍ കമല്‍ഹാസനെ നായകനാക്കി ഹിറ്റ് ചിത്രം “ഇന്ത്യ”ന്‍റെ രണ്ടാം ഭാഗം അണിയിച്ചൊരുക്കുന്നതിന്‍റെ തിരക്കിലാണ് ശങ്കർ.
Post Your Comments