
ദുൽഖർ സൽമാനും ഭാര്യ അമാലും സമ്മാനിച്ച സമ്മാനപ്പെട്ടിയുമായി സാനിയ ഇയ്യപ്പന്‍റെ പുതിയ വീഡിയോ ശ്രദ്ധേയമാവുകയാണ്. ഈ വീഡിയോ പോസ്റ്റിലൂടെ താൻ അടുത്ത ദുൽഖർ ചിത്രം “സല്യൂട്ടിൽ” വേഷമിടുന്ന വിവരം പ്രേക്ഷകരെ അറിയിക്കുകയാണ് സാനിയ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ദുൽഖറിന്‍റെ വെഫെറർ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Read Also: അഭിനയ ജീവിതം വേണ്ടെന്നുവെച്ച അൻസിബയെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത് ദൃശ്യം 2
കോവിഡ് ബാധയെ തുടർന്നുണ്ടായ ചെറിയ ഇടവേളയ്‌ക്കു ശേഷം തിരിച്ചെത്തിയ സാനിയ മമ്മൂട്ടി ചിത്രം “പ്രീസ്റ്റി”ൽ ഭാഗമാകുന്നുണ്ട്. സാനിയ നായികയായി എത്തുന്ന “കൃഷ്ണൻകുട്ടി പണിതുടങ്ങി” എന്ന ചിത്രത്തിലെ താരത്തിന്‍റെ ലുക്ക് ഒട്ടേറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഹൊറർ പശ്ചാത്തലം കൂടിയുള്ള സിനിമയിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ.
Post Your Comments