‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 20-ന് ആരംഭിക്കുമെന്ന് സംവിധായകന് അലി അക്ബര്‍ അറിയിച്ചു. ചിത്രത്തിലെ അഭിനേതാക്കളും ഷൂട്ടിങ് ലൊക്കേഷനായ വയനാട്ടില്‍ എത്തി കഴിഞ്ഞു. കഴിഞ്ഞ ജൂണ്‍ 26ന് വായുവില്‍ നിന്നും തുടങ്ങിയ സിനിമ ഷൂട്ട് തുടങ്ങുന്നതോടെ യാഥാര്‍ത്ഥ്യത്തിലേയ്ക്കുള്ള ആദ്യ ചവിട്ടുപടിയിലേയ്ക്ക് കയറുകയാണെന്ന് സംവിധായകന് അലി അക്ബര്‍ പറഞ്ഞു.
ഈ സിനിമയ്ക്ക് വേണ്ടി താന്‍ ഭിക്ഷ യാചിക്കുക തന്നെയാണെന്നും അത് ക്ഷേത്രത്തിലേയ്ക്ക് കൊടുക്കും പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ ഈ പ്രൊജക്ടിന് വേണ്ടി റോഡില്‍ ഇറങ്ങാനും ഭിക്ഷ യാചിക്കാനും തയ്യാറാണെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന “വാരിയംകുന്നന്” എന്ന ചിത്രം സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന് അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി കൊണ്ട് “1921 പുഴ മുതല്‍ പുഴ വരെ” എന്ന സിനിമ ഒരുക്കുന്ന കാര്യം അറിയിച്ചത്.
Post Your Comments