മോഹൻലാൽ നായകനായ “ഇന്നത്തെ ചിന്താ വിഷയം” എന്ന ചിത്രത്തിലെ സ്കൂൾ കുട്ടിയുടെ വേഷത്തിലൂടെ സിനിമയിൽ ചുവടുവെച്ച താരമാണ് അൻസിബ ഹസൻ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യം ഒന്നാം ഭാഗത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.
Read Also: ശങ്കറും രാംചരണും ഒന്നിക്കുന്ന ചിത്രം ‘ത്രി ഡി’യില്‍ എത്തും
മോഹൻലാലിന്‍റെയും മീനയുടെയും മൂത്ത മകളുടെ വേഷത്തിലാണ് അൻസിബ ദൃശ്യത്തിലെത്തുന്നത്. രണ്ടാം ഭാഗത്തിലും അൻസിബ തന്നെയാണ് ഈ വേഷം ചെയ്തത്. ആദ്യ ചിത്രത്തേക്കാളും അൻസിബയുടെ കഥാപാത്രത്തിന് രണ്ടാം ഭാഗത്തിൽ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ അഭിനയ ജീവിതം വേണ്ടെന്നു വച്ച് നിന്നപ്പോഴാണ് ഒരു മടങ്ങിവരവിനുള്ള അവസരം ദൃശ്യം 2 കൊണ്ടുണ്ടായത്. അതേക്കുറിച്ച് അൻസിബ ഫേസ്ബുക് പോസ്റ്റിൽ പറയുന്നതിങ്ങനെ;
Read Also: ധ്യാൻ ശ്രീനിവാസൻ്റെ പുതിയ ചിത്രം ആരംഭിക്കുന്നു
“നന്നായി വരണം എന്ന ആഗ്രഹം കൊണ്ടാണ് സിനിമാ മേഖലയിലെത്തിയത്. ഒട്ടേറെ ശ്രമങ്ങൾക്കും, കഠിന പ്രയത്നങ്ങൾക്കും, ഒഴിവാക്കപ്പെടലുകൾക്കും ഒടുവിൽ ദൃശ്യം എന്ന ഗംഭീര ചിത്രത്തിൽ അവസരമൊരുങ്ങി. ആദ്യ ഭാഗത്തിൽ അഭിനയിച്ചവരുടെ പേരിന്‍റെ പട്ടികയിൽ ഞാനും ഉൾപ്പെട്ടു. എന്നാൽ അഭിനയം വിട്ട ഞാൻ ഒരു മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നില്ല.
https://www.facebook.com/AnsibaOfficial/posts/269494674540032
Read Also: ഹെൽമെറ്റും മാസ്കുമില്ലാതെ ബൈക്കോടിച്ചതിന് നടൻ വിവേക് ഒബ്‌റോയിക്കെതിരെ നടപടി
ഈശ്വരാനുഗ്രഹം കൊണ്ട് ദൃശ്യം 2ലൂടെ മടങ്ങി വരാൻ സാധിച്ചു. എന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവരാൻ ദൃശ്യത്തിലൂടെ അവസരം തന്ന ജീത്തു ജോസഫ് സാറിന് നന്ദി. എന്നെയും എന്‍റെ ഭാവിയെയും മെച്ചപ്പെടുത്താൻ സഹായിച്ച മോഹൻലാൽ സാറിനും ആൻറ്റണി പെരുമ്പാവൂർ സാറിനും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു”.
Post Your Comments