മുംബൈ: അശ്ലീല വിഡിയോ ഓൺലൈൻ സൈറ്റുകളിൽ പോസ്റ്റ് ചെയ്തെന്ന കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര. സൈബര്‍ പൊലീസ് എടുത്ത കേസിൽ മുന്‍കൂര്‍ ജാമ്യം തേടി ഷെര്‍ലിന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ ഹൈക്കോടതി 22-ാം തിയതി പരിഗണിക്കും.
മുംബൈ ആസ്ഥാനമായുള്ള റിട്ടയേഡ് കസ്റ്റംസ് ഓഫിസര്‍ നല്‍കിയ പരാതിയിലാണ് സൈബര്‍ പൊലീസ് ഷെര്‍ലിനെതിരെ കേസെടുത്തത്. വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ താന്‍ ചതിക്കപ്പെട്ടതാണെന്നും തന്റെ അറിവോ, അനുമതിയോ ഇല്ലാതെയാണ് വിഡിയോ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും ഷെര്‍ലിന്‍ പറയുന്നു. കൂടാതെ രാജ്യാന്തരതലത്തിലുള്ള വെബ്സീരീസിന്റെ ഭാഗമായി പണം അടച്ചു കാണാവുന്ന ഷോയ്ക്കായി തയാറാക്കിയ ചില ദൃശ്യങ്ങള്‍ ചോര്‍ന്ന് മറ്റു വെബ്സൈറ്റുകളില്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
Post Your Comments