CinemaGeneralLatest NewsMollywoodNEWS

ആരാധകർക്കൊരു സന്തോഷ വാർത്ത; “ദൃശ്യം 3” വരുമെന്ന് തുറന്ന് പറഞ്ഞ് നിർമ്മാതാവ് ആൻറ്റണി പെരുമ്പാവൂർ

"ലാല്‍ സാറും ജീത്തുവും അതേപ്പറ്റി സംസാരിക്കുന്നുണ്ട്"

“ദൃശ്യം 2″വിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ വിലയിരുത്തല്‍.  ഇപ്പോഴിതാ ദൃശ്യം 3യും ജീത്തു ജോസഫിന്‍റെ  മനസിലുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാവ് ആൻറ്റണി പെരുമ്പാവൂർ.

”ദൃശ്യം 3 സിനിമ ജീത്തുവിന്‍റെ  മനസ്സിലുണ്ട്. അത് അദ്ദേഹത്തിന്‍റെ  സംസാരത്തില്‍ നിന്ന് മനസ്സിലായതാണ്. അതുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ലാല്‍ സാറും ജീത്തുവും അതേപ്പറ്റി സംസാരിക്കുന്നുണ്ട്. ദൃശ്യം 3 ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു” എന്നാണ് നിര്‍മ്മാതാവ്  മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍  പറഞ്ഞതത്.

ദൃശ്യം 2വിന് എല്ലാം ഭാഷയിലും റീമേക്ക് ഒരുക്കുമെന്നും തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തതില്‍ നിരാശയുണ്ടെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി. സിനിമ തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണം എന്ന് ആഗ്രഹമുള്ള ആളാണ് താന്‍. നിലനില്‍പ്പിന്‍റെ  ഭാഗമായാണ് ഒ.ടി.ടി. റിലീസ് ചെയ്തതെന്നും  നിര്‍മ്മാതാവ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button