പൊട്ടുകുത്തി, പട്ടു വസ്ത്രം ചുറ്റി, കൊലുസണിഞ്ഞ് ട്രഡീഷണൽ ലുക്കിൽ ഗ്ലാമറെസ്സായ സണ്ണി ലിയോൺ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. വള്ളത്തിലിരിക്കുന്ന സണ്ണിയെ കണ്ടാൽ ഈ പോസും ലുക്കുമൊക്കെ മറ്റെവിടെയോ കണ്ടിട്ടുള്ളത് പോലെ നാം ഓർത്തു പോകും.
Read Also: 1921 പുഴ മുതൽ പുഴ വരെ; അലി അക്ബർ ചിത്രത്തിന് തുടക്കം, ക്ലാപ്പടിച്ച് സന്ദീപ് വാര്യർ
വർഷങ്ങൾ പിറകിലോട്ടൊന്നു ചിന്തിച്ചു നോക്കിയാൽ നമുക്ക് കിട്ടും. അതെ, മറ്റെവിടെയും പോകേണ്ട ആവശ്യമില്ല. “ദിൽ സേ” എന്ന ഷാരൂഖ് ഹിറ്റ് ചിത്രം കണ്ടിട്ടുള്ള ഒരു മലയാളിക്കും ആ സിനിമയിലെ “മുന്തിരി തഞ്ചി കൊഞ്ചിക്കൊ” എന്ന് തുടങ്ങുന്ന ഗാനം മറക്കാനാവില്ല. ബോളിവുഡ് സിനിമയിൽ കേരള തനിമ കാഴ്ചവെച്ച രംഗങ്ങളുള്ള ഗാനമാണത്. അതിലെ പ്രീതി സിൻറ്റയുടെ ലുക്കിലാണ് നമ്മുടെ സാക്ഷാൽ സണ്ണി ലിയോൺ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Read Also: ഞാൻ സുരേഷ് ഗോപി ഫാൻ: ലൊക്കേഷനിലെ അപൂർവ്വ അനുഭവം വെളിപ്പെടുത്തി കവിയൂർ പൊന്നമ്മ
കുറച്ചു നാളുകളായി തലസ്ഥാനത്തെ പൂവാറിലെ റിസോർട്ടിൽ സണ്ണിയും കുടുംബവും അവധി കാലം ആസ്വദിക്കാൻ എത്തിയിട്ട്. റിസോർട്ടിന്‍റെ മനോഹാരിതയിലാണ് സണ്ണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒരു മാസത്തെ വാസത്തിനു ശേഷമാവും താരത്തിന്‍റെ മടക്കം.
Post Your Comments