GeneralLatest NewsMollywoodNEWS

അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ? ഇടവേള ബാബുവിന് നേരെ പരിഹാസം

തിലകനെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത 'അമ്മ' സംഘടനയുടെ പ്രതി പക്ഷനേതാവ്.

കോൺഗ്രസിലേക്ക് എത്തിയ നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ പരിഹസിച്ച് നടൻ ഷമ്മി തിലകന്‍. താന്‍ പണ്ടേ കോണ്‍ഗ്രസുകാരനാണെന്ന ഇടവേള ബാബുവിന്‍റെ പ്രസ്താവനക്കെതിരെയാണ് താരത്തിന്റെ വിമർശനം.

കമ്മ്യൂണിസ്റ്റാണ് എന്ന് പരസ്യമായി പറഞ്ഞതിന് തന്‍റെ പിതാവ് തിലകനോട് വിശദീകരണം ചോദിച്ചതായും അദ്ദേഹം നല്‍കിയ വിശദീകരണം വായിച്ചുപോലും നോക്കാതെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത അമ്മയുടെ ‘പ്രതി’പക്ഷ നേതാവ് എന്നാണ് ഷമ്മി തിലകന്‍  ഇടവേള ബാബുവിനെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

read also:ടാറ്റു അടക്കമെല്ലാം കള്ളം; ബിഗ് ബോസ് ആരാധകരെ ഈറനണിയിച്ച ഡിമ്പലിന്റെ കഥ കെട്ടുകഥയോ ?

ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാന്‍_കമ്മ്യൂണിസ്റ്റാണ്..! എന്ന് പരസ്യമായി പറഞ്ഞതിന് എന്‍്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ #പ്രതി പക്ഷനേതാവ്..; #ഞാന്‍_കോണ്‍ഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പം..?

അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?

shortlink

Related Articles

Post Your Comments


Back to top button