ദൃശ്യം ഒന്നാം ഭാഗത്തെ പോലെ മികച്ച പ്രതികരണങ്ങളാണ് ദൃശ്യം രണ്ടാം ഭാഗത്തിനും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ച ദൃശ്യം 2-ലെ ജോർജ്ജ് കുട്ടി മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണെന്ന് ചിത്രം കണ്ടശേഷം നടനും സംവിധായകനുമായ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ചിത്രത്തിന്റെ പ്രത്യേക ഷോ കണ്ടതായി പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെയല്ല, ദൃശ്യം 2-ലെ സംഭവങ്ങളെന്നും, ആരെയും ആശ്ചര്യപ്പെടുത്തുമെന്നും നടൻ വിലയിരുത്തി.
Read Also: ദൃശ്യം 2 ചോർന്നു; ഒടിടി റിലീസിന് പിന്നാലെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ
താരത്തിന്റെ വാക്കുകളിങ്ങനെ; “മലയാളത്തിൽ ഏറെ ചർച്ചയായ ഒരു കൾട്ട് സിനിമയുടെ രണ്ടാം ഭാഗം എടുക്കുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. വ്യവസായത്തിന്റെ മുഴുവൻ രീതികളെയും മാറ്റിമറിച്ച ഒരു ചിത്രമായിരുന്നു ദൃശ്യം. അതിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ സമ്മർദ്ദം വളരെ വലുതായിരിക്കും. എനിക്ക് അതേക്കുറിച്ച് നല്ലതുപോലെ അറിയാം. എന്നാൽ ജീത്തു എത്ര മഹത്തരമായാണ് അത് നിർവ്വഹിച്ചിരിക്കുന്നത്!
https://www.facebook.com/PrithvirajSukumaran/posts/3711324732255897
ആറു വർഷങ്ങൾക്കു ശേഷം ജോർജ്ജ് കുട്ടിയെ നിങ്ങൾ എവിടേക്കാണ് കൊണ്ടുപോയത്? ജോർജ്ജ് കുട്ടി മെനഞ്ഞെടുത്ത അവിശ്വസനീയവും സാങ്കൽപികവുമായ കഥയിൽ നിങ്ങൾ എന്തെങ്കിലും മയപ്പെടുത്തൽ വരുത്തിയോ? ഇത്രയും കാലമായപ്പോഴേക്കും അയാൾക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അതോ അയാൾ കൂടുതൽ ട്രിക്ക് പുറത്തെടുക്കുന്നുണ്ടോ? സമയവും നിയമവും ജോർജ്ജ് കുട്ടിയെ പിടിക്കുന്നുണ്ടോ? ഇതേക്കുറിച്ചൊക്കെ നിങ്ങൾക്ക് ഇതിനകം അറിയാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ.. നിങ്ങളെ ശരിക്കും അതിശയിപ്പിക്കുന്ന കാര്യങ്ങളാണ് ദൃശ്യം 2-ൽ ഉള്ളത്”.
Post Your Comments