GeneralLatest NewsNEWSSocial Media

റിമയോടും മഞ്ജുവിനോടും പൂർണിമ പറഞ്ഞ രഹസ്യമെന്ത്? ശ്രദ്ധ നേടി നടി പൂർണിമ ഇന്ദ്രജിത് പങ്കുവെച്ച ദൃശ്യങ്ങൾ

റിമയെയും മഞ്ജുവിനെയും ചിരിപ്പിച്ച ആ രഹസ്യമെന്തെന്നറിയാൻ ആരാധകർക്ക് ആകാംഷ...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത്. നടിയായും അവതാരകയായുമൊക്കെ തിളങ്ങിയ താരം ഇപ്പോൾ ബിസിനസ് രംഗത്തും സജീവമാണ്. സമൂഹ മാധ്യമത്തിലും സജീവ സാന്നിധ്യമായ താരം, കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമുള്ള വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പൂർണിമ പങ്കുവെച്ച, പ്രിയപ്പെട്ട കൂട്ടുകാരികളായ റിമ കല്ലിങ്കലിനും മഞ്ജു വാര്യർക്കുമൊപ്പമുള്ള വീഡിയോ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

https://www.instagram.com/p/CLat-31Jvf3/?utm_source=ig_embed&utm_campaign=embed_video_watch_again

Read Also: എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സിനിമ തിയേറ്ററില്‍ എത്തിക്കുമെന്ന് “മരട് 357″ന്‍റെ സംവിധായകൻ കണ്ണന്‍ താമരക്കുളം

മുമ്പ് ലോസ് ആഞ്ചലസില്‍ പോയപ്പോള്‍ എടുത്ത ഒരു പഴയ വീഡിയോ ആണ് പൂര്‍ണിമ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ മഞ്ജുവിനും റിമയ്ക്കും നടുവിലായി ഇരിക്കുന്ന പൂർണിമയെ കാണാം. പൂര്‍ണിമ ഇരുവരോടും എന്തോ രഹസ്യം പറയുകയാണ്. വീഡിയോയുടെ അവസാനം കുടിക്കാന്‍ കുറച്ച് വെളളം തരാമോ എന്ന് പൂര്‍ണിമ പറയുന്നതും, എല്ലാവരും പൊട്ടിച്ചിരിക്കുന്നതും കേള്‍ക്കാം. പൂർണിമയുടെ ഭർത്താവും നടനുമായ ഇന്ദ്രജിത് സുകുമാരനാണ് ഈ വീഡിയോ പകർത്തിയത്.

shortlink

Related Articles

Post Your Comments


Back to top button