കോവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ തിയേറ്റര്‍ ജീവനക്കാര്‍ക്ക് ധനസഹായവുമായി “ഓപ്പറേഷന്‍ ജാവ” സിനിമാ ടീം. ഫെബ്രുവരി 22, 23, 24 ദിവസങ്ങളിലെ ചിത്രത്തിന്‍റെ മോര്‍ണിംഗ് ഷോയില്‍ നിന്ന് ലഭിക്കുന്ന തുകയുടെ 10 ശതമാനം തിയേറ്റര്‍ ജീവനക്കാര്‍ക്ക് നല്‍കുമെന്നാണ് ഓപ്പറേഷന്‍ ജാവയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
Read Also: പുല്ല് മേൽവസ്ത്രമാക്കി മാറ്റി തമിഴ് സിനിമാ താരം ഷാമു ശാലു
സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഫെബ്രുവരി 12ന് ആണ് “ഓപ്പറേഷന്‍ ജാവ” പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ഈ ചിത്രം.
Read Also: നടന്‍ സന്തോഷ് കെ. നായരുടെ മകള്‍ വിവാഹിതയായി; ശ്രദ്ധ നേടി വിവാഹ ചിത്രങ്ങൾ
കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. കേരള പൊലീസിന്‍റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്‌കരിക്കുന്നതില്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകന്‍ അറിയിച്ചിരുന്നു.
Post Your Comments