2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ നടൻ കൊല്ലം തുളസിയ്ക്ക് ചുവടു മാറ്റം. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി എന്നും ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിന്നും രക്ഷപ്പെടുകയാണ് ഇപ്പോള്‍ വേണ്ടതെന്നും ഒരു സ്വാകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കൂടാതെ ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി തന്നെ പിന്തുണച്ചില്ലെന്നും പാര്‍ട്ടിയുമായി ഇപ്പോള്‍ താന്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമുണ്ടെന്നും കൊല്ലം തുളസി വാർത്ത ചാനലിൽ വ്യക്തമാക്കി
Post Your Comments