സുരേഷ് ഗോപിയെക്കുറിച്ച് ആലോചിക്കുമ്പോൾ തൻ്റെ മനസ്സിലുള്ള ഒരു രസകരമായ സംഗതിയെക്കുറിച്ച് തുറന്നു പറയുകയാണ് നടി കവിയൂർ പൊന്നമ്മ. സുരേഷ് ഗോപിയുടെ ഒരു കുട്ടി ഫാനിനെക്കുറിച്ചാണ് ഒരു ടെലിവിഷൻ ചാനലിലെ അഭിമുഖ പരിപാടിയിൽ കവിയൂർ പൊന്നമ്മ പങ്കുവച്ചത്.
“സുരേഷ് ഗോപിയെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിൽ ആദ്യം വരുന്ന ഒരു കാര്യമുണ്ട്. ഒറ്റപ്പാലത്ത് ഒരു സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ അവിടെ ഒരു കൊച്ചു പയ്യൻ നിൽക്കുന്നു. അവൻ്റെ ഗമയോടെയുള്ള നിൽപ്പൊക്കെ കണ്ടു ഞാൻ അവനെ ശ്രദ്ധിച്ചു. ഞാൻ അവനെ വിളിച്ചിട്ട് ചോദിച്ചു “നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരാണ് ? മമ്മൂട്ടിയാണോ?” അവൻ തോള് മേലേക്ക് പൊക്കി അല്ല എന്ന ഭാവത്തിൽ സംസാരിക്കാതെ തന്നെ നയം വ്യക്തമാക്കി. പിന്നീട് ചോദിച്ചു “മോഹൻലാലിനെയാണോ ഇഷ്ടം?”, അതിനും അവൻ ‘അല്ല’ എന്ന് മറുപടി നൽകി. പിന്നെ നിനക്ക് “ആരെയാണ് ഇഷ്ടം?” എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു “എനിക്ക് ഇഷ്ടം സുരേഷ് ഗോപിയെയാണ്”. അവൻ്റെ ഗമയോടെയുള്ള ആ പറച്ചിലൊക്കെ കേട്ടപ്പോൾ എനിക്ക് ശരിക്കും അതിശയം വന്നു!. സുരേഷിനെ ഞാൻ കുട്ടിക്കാലത്ത് എടുത്തോണ്ട് നടന്നിട്ടുണ്ട്. സിനിമയിൽ ഇത്രയും വിനയമുള്ള ഒരു നടനെ കാണാൻ കിട്ടുക എന്നത് അപൂർവ്വമാണ്. വീട്ടിലൊക്കെ ചെല്ലുമ്പോൾ അത്രത്തോളം സ്നേഹത്തോടയാണ് സുരേഷ് പെരുമാറുന്നത്”.
Post Your Comments