എൺപതുകളിൽ വന്ന നടനായിരുന്നു സിദ്ധിഖ്. ആദ്യം ചെറിയ വേഷങ്ങളിലൂടെയും പിന്നീട് കോമഡി കഥാപാത്രങ്ങളിലേക്കും വഴി മാറിയ സിദ്ധിഖിന് ‘ഇൻഹരിഹർ നഗർ’ എന്ന സിനിമയാണ് ബ്രേക്ക് നൽകിയത്. താൻ സിനിമയിൽ തുടക്കം കുറിച്ച കാലത്തു നിന്നു ഇപ്പോഴത്തെ തലമുറയിലേക്ക് മാറി ചിന്തിക്കുമ്പോൾ പ്രധാന വ്യത്യാസം അഭിനേതാക്കളുടെ അഭിനയത്തിലെ ഈസിനസ് തന്നെ അദ്ഭുതപ്പെടുത്താറുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് സിദ്ധിഖ്.
“ഇപ്പോഴുള്ള പിള്ളേർ എത്ര ഈസിയായിട്ടാണ് അഭിനയിക്കുന്നത്. മോഹൻലാലിനെ പോലെ അല്ല പ്രണവ് അഭിനയിക്കുന്നത്. മമ്മൂട്ടിയെ പോലെ അല്ല ദുൽഖർ അഭിനയിക്കുന്നത്. ‘ഉയരെ’ എന്ന സിനിമയൊക്കെ ചെയ്യുമ്പോൾ പാർവതി എത്ര ഈസിയായിട്ടാണ് അഭിനയിച്ചിട്ട് പോകുന്നത്. എന്നെ പണ്ട് ‘പാവങ്ങളുടെ മമ്മൂട്ടി’ എന്നായിരുന്നു എല്ലാരും വിളിക്കുന്നത്. അതിന് കാരണമുണ്ട്. ഞാൻ മമ്മുക്കയെ ഫോളോ ചെയ്തിട്ടാണ് അന്ന് അഭിനയിക്കാൻ ശ്രമിച്ചത്. പക്ഷേ ഇപ്പോഴത്തെ തലമുറ ആരെയും അനുകരിക്കാൻ ഒന്നും ശ്രമിക്കാറില്ല. അവർക്ക് അവരുടേതായ സ്റ്റൈൽ ഉണ്ട്. ഇവിടുത്തെ എല്ലാ പുതുമുഖ താരങ്ങളെ എടുത്താലും അവരെല്ലാം അവരുടെ ശൈലി ക്രിയേറ്റ് ചെയ്തു അഭിനയിക്കുന്നവരാണ്. വരത്തനിൽ അഭിനയിച്ച ഫഹദ് തന്നെ ‘ഞാൻ പ്രകാശൻ’ ചെയ്യുമ്പോൾ ഞാൻ തന്നെ ഞട്ടിപ്പോകും. ഇവർക്കിത് എങ്ങനെ സാധിക്കുന്നു എന്ന് കരുതും”.
Post Your Comments