GeneralLatest NewsMollywoodNEWS

വരുണ്‍ വധകേസ് തെളിയിക്കാത്ത ആഭ്യന്തരവകുപ്പ് കഴിവുകെട്ടത്; എം എല്‍ എയുടെ ‘നവകേരളം’ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ

ഇലക്ഷന്‍ അടുക്കുവല്ലേ ജീവനോടെ ഉണ്ടെന്ന് അറിയിക്കാന്‍ ഒരു FB പോസ്റ്റ്‌ എങ്കിലും ഇടണ്ടേ'

മോഹൻലാൽ -ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ആയിട്ട് മണിക്കൂറുകൾ മാത്രമാണ് പിന്നിടുന്നത്. ട്വിസ്റ്റുകള്‍ നിറംചാ ചിത്രം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചിത്രത്തിൽ വരുണ്‍ തിരോധാനത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഗണേഷ് കുമാറിന്റെ കഥാപാത്രം നാട്ടുകാരെ വീണ്ടും ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. ആ സീനാണ് സോഷ്യല്‍ മീഡിയയിൽ ഇപ്പോള്‍ ആഘോഷമാകുന്നത്.

ആ ഭാഗത്തിലെ ഒരു ഡയലോഗ് ഇങ്ങനെ, ‘ആ റോഡ് എങ്ങോട്ട് പോകുന്നതാ’, ‘അത് ജോര്‍ജ്കുട്ടിയുടെ കേബിള്‍ ടിവി ഓഫീസ് ഇരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോര്‍ട്ട് കട്ടാ സാര്‍. ആ റോഡ് ടാറ് ചെയ്തിട്ട് മൂന്ന് വര്‍ഷമേ ആയുള്ളൂ. ആ സമയത്ത് ആ റോഡ് വളരെ മോശമായിരുന്നു സാര്‍’ – സിനിമയിലെ ഈ ഭാഗമാണ് പിണറായിക്കാലം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. ആ സമയത്ത് ആ റോഡ് വളരെ മോശമായിരുന്നു സാര്‍ എന്ന ഡയലോഗിന് ഇടയില്‍ ആറു വര്‍ഷം മുമ്ബ് ആ റോഡ് മോശമായിരുന്നു എന്ന് വ്യക്തമാക്കി എഴുതിയാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഒറ്റപ്പാലം എം എല്‍ എ ആയ പി ഉണ്ണി ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. നവകേരളം എന്ന കാപ്ഷനോടെ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ,

READ ALSO:അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ? ഇടവേള ബാബുവിന് നേരെ പരിഹാസം

‘മോഹന്‍ ലാലിന്റെ പുതിയ സിനിമയായ #Drishyam2 ലെ ഒരു രംഗം.
ആ റോഡ് എങ്ങോട്ട് പോവുന്നതാ ?
അത് ജോര്‍ജൂട്ടിയുടെ കേബിള്‍ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോര്‍ട്കട്ടാ സര്‍,
ആ റോഡ് താര്‍ ചെയ്യ്തിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ.
പണ്ട് ആ സമയത്ത് ( 6 വര്‍ഷം മുന്നേ ദൃശ്യം 1ല്‍ ) ആ റോഡ് വളരെ മോശമായിരുന്നു’ –

ഒറ്റപ്പാലം എം എല്‍ എയും സി പി എം നേതാവുമായ പി ഉണ്ണിയെ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയേക്കുമെന്ന് പ്രചരണം ശക്തമായി നിൽക്കുന്ന സമയത്താണ് എം എല്‍ എയുടെ ‘നവകേരളം’ പോസ്റ്റര്‍.എം എല്‍ എയുടെ കുറിപ്പിന് താഴെ വ്യത്യസ്തമായ കമന്റുകള്‍ നിറയുകയാണ്.

ഇങ്ങനെ ഒരു എം എല്‍ എ കേരളത്തില്‍ ഉണ്ടോയെന്നും ദൃശ്യം 2 ഇറങ്ങിയതു കൊണ്ട് രണ്ടുപേര്‍ അറിഞ്ഞെന്നുമാണ് ഒരു കമന്റ്. ‘ഏകാധിപതിയുടെ ഭരണത്താല്‍ സഹമന്ത്രിമാരെ പോലും ജനങ്ങള്‍ക്ക് ഓര്‍മ്മയില്ല. അപ്പോഴാ ഒരു MLA. ഇലക്ഷന്‍ അടുക്കുവല്ലേ ജീവനോടെ ഉണ്ടെന്ന് അറിയിക്കാന്‍ ഒരു FB പോസ്റ്റ്‌ എങ്കിലും ഇടണ്ടേ’ – എന്നായിരുന്നു മറ്റൊരു കമന്റ്. ‘അതായത്, റോഡ് നന്നാക്കിയ പൊതുമരാമത്ത് വകുപ്പ് മികച്ച്‌ നിന്നെങ്കിലും..പ്രതിയെ പിടിക്കാന്‍ കഴിയാത്ത പൊലീസ് വകുപ്പും പൊലീസ് മന്ത്രി കൂടിയായ മുഖ്യനും എത്ര ദുരന്തമാണെന്ന് പറയാതെ പറയുകയാണ് ദൃശ്യം 2വെന്ന് ആയിരുന്നു മറ്റൊരു കമന്റ്. ‘സര്‍ കേരളത്തില്‍ അപ്പോ ഒരു ക്രിമിനല്‍ കൂള്‍ ആയി വിലസാം.. ഹ്മ്മ്മ് അപ്പോ ആ ആഭ്യന്തര മന്ത്രി മോയന്തിനെ ഒന്ന് പുറത്താക്കി കാണിക്ക്.. എന്തൊരു ദുരന്തം ആണ്’ – എന്നായിരുന്നു മറ്റൊരു കമന്റ്.

റോഡ് ടാറ് ചെയ്തതിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റിയവരോട് ആഭ്യന്തരവകുപ്പ് ഇത്ര കഴിവു കെട്ടതാണോ എന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന ചോദ്യം. ‘അപ്പോള്‍ കഴിഞ്ഞ 6 കൊല്ലമായിട്ടും ജോര്‍ജൂട്ടിയെ പിടിക്കാന്‍ കഴിയാത്ത ആഭ്യന്തരം കഴിവ് കെട്ടത് എന്നല്ലേ നിങ്ങള്‍ പറയുന്നത്’ – എന്നായിരുന്നു ഒരു കമന്റ്. ‘ബെഹ്റ ആയിരുന്നോ സിനിമയിലെ DGP..?’ എന്നും ‘രാജാക്കാടു പഞ്ചായത്തു വലതു പക്ഷം ആണ് ഭരിക്കുന്നത്. അത് പഞ്ചായത്തു റോഡ് ആണ്. ഇനി രാഷ്ട്രീയമാണ് ലക്ഷ്യമെങ്കില്‍.. വരുണ്‍ വധകേസ് തെളിയിക്കാത്ത ആഭ്യന്തരം വലിയ പരാജയം അല്ലെ?’ – എന്നും കമന്റുകൾ ഉണ്ട്.

ഒരു ഐജിയുടെ മകന് പോലും നീതി വാങ്ങി നല്‍കാന്‍ കഴിയാത്ത കേരള ആഭ്യന്തരത്തിന്റെ കീഴില്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ?’ എന്ന വിമർശനവും ഉയരുന്നുണ്ട്

shortlink

Related Articles

Post Your Comments


Back to top button