GeneralLatest NewsMovie GossipsNEWSTV Shows

ടാറ്റു അടക്കമെല്ലാം കള്ളം; ബിഗ് ബോസ് ആരാധകരെ ഈറനണിയിച്ച ഡിമ്പലിന്റെ കഥ കെട്ടുകഥയോ ?

ഈ ബിഗ് ബോസ് ഓഡിഷൻ കഴിയാൻ വെയ്റ്റ് ചെയ്യണമായിരുന്നോ എന്നൊന്നും ചോദിക്കരുത്

ആരാധകർ ഏറെയുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ 3യിൽ മത്സരാർത്ഥിയായ ഡിമ്പൽ കഴിഞ്ഞ ദിവസം പറഞ്ഞ കഥ ഏവരുടെയും കണ്ണുനനയിപ്പിച്ചിരുന്നു. സ്കൂൾ ജീവിതത്തിൽ കട്ടപ്പനയിൽ തനിക്കുണ്ടായിരുന്ന, ആത്മ സുഹൃത്തായ ജൂലിയറ്റിന് ഒപ്പമുള്ള തന്റെ കുട്ടിക്കാലവും മരണവുമെല്ലാം വികാരവായ്‌പോടെ ഡിമ്പൽ പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു.

ഡിമ്പലിന്റെ കഥ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച ആരംഭിച്ചിരിക്കുകയാണ്. ജൂലിയറ്റിന്റെ യൂണിഫോമിൽ നിൽക്കുന്ന ഡിമ്പലിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ഡിമ്പൽ പറഞ്ഞ കഥ കളവാണ് എന്നും ഇതിൽ സത്യമില്ല എന്നും മറ്റുള്ളവരുടെ സഹതാപം നേടിയെടുക്കാൻ ഡിമ്പൽ തയ്യാറാക്കി പഠിച്ചു പറഞ്ഞ തിരക്കഥയാണെന്നുമാണ് സഫ്‌വാൻ പി കെ എന്ന സമൂഹ മാധ്യമ അകൗണ്ടിൽ നിന്നും വന്ന പോസ്റ്റ്.

read also:ആരാധകർക്കൊരു സന്തോഷ വാർത്ത; “ദൃശ്യം 3” വരുമെന്ന് തുറന്ന് പറഞ്ഞ് നിർമ്മാതാവ് ആൻറ്റണി പെരുമ്പാവൂർ

” എല്ലാം പ്രീ പ്ലാൻഡ് ആണ്. സിമ്പതി കിട്ടാൻ വേണ്ടി സ്ക്രിപ്റ്റഡ് കഥയും കൊണ്ട് വന്നിരിക്കുന്നു. ഈ ടാറ്റു അടക്കം . ബിഗ് ബോസ് ഓഡിഷൻ കഴിഞ്ഞപ്പോൾ തന്നെ മരിച്ച കൂട്ടുകാരിയുടെ വീട്ടിൽ പോയി ഫോട്ടോഷൂട്ട് നടത്തി ഫേസ്ബുക്കിൽ പോസ്റ്റിടുന്നു. അതും ഈ ഡിസമ്പറിൽ തന്നെ. (അതിന് മുൻപ് കൂട്ടുകാരിയുടെ ഓർമ്മ ഇല്ലായിരുന്നോ , ഈ ബിഗ് ബോസ് ഓഡിഷൻ കഴിയാൻ വെയ്റ്റ് ചെയ്യണമായിരുന്നോ എന്നൊന്നും ചോദിക്കരുത്. കഥയിൽ ചോദ്യമില്ല. ) ഇരുപത് കൊല്ലം മുൻപ് ഏഴാം ക്ലാസ്സിൽ പഠിച്ച കൂട്ടുകാരിയുടെ യൂണിഫോം ആണെന്ന് പറഞ്ഞു ഒരു പുതിയ യൂണിഫോം തൈപ്പിച്ചിട്ട് ഫോട്ടോ എടുക്കുന്നു. (ഇരുപത് വര്ഷം മുന്നേ ഏഴാം ക്ലാസ്സിൽ പഠിച്ച ഒരു കുട്ടിയുടെ യൂണിഫോം ഇപ്പൊ ഡിമ്പൽ ധരിച്ചപ്പോൾ ഇത്രയും വലുപ്പം ഉണ്ടെങ്കിൽ അന്ന് ആ കുഞ്ഞിന്റെ വലുപ്പം എന്തായിരുന്നു എന്നൊന്നും ചോദിക്കരുത് , കഥയിൽ ചോദ്യമില്ല..)

മരിച്ച കൂട്ടുകാരിയുടെ ഡേറ്റ് ഓഫ് ബർത്ത് പച്ച കുത്തി എന്നൊക്കെ പറഞ്ഞു സെന്റി അടിച്ചത് കണ്ടു . ആ പച്ച കുത്തിയതും ബിഗ് ബോസ് ഓഡിഷന് ശേഷം ഇക്കഴിഞ്ഞ ജനുവരിയിൽ ആണെന്നത് തികച്ചും യാദൃശ്ചികം മാത്രം. ബിഗ് ബോസ് ഓഡിഷൻ കഴിയുന്നു , സ്ക്രിപ്റ്റ് പ്ലാൻ ചെയ്യുന്നു മരിച്ച കൂട്ടുകാരിയുടെ വീട്ടിൽ പോയി ഫോട്ടോഷൂട്ട് നടത്തി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നു . കൂട്ടുകാരിയുടെ യൂണിഫോം ആണെന്ന് പറഞ്ഞ് പുതിയ ഡ്രസ്സ് തയിപിച്ച് ഇട്ട് ഫോട്ടോ എടുക്കുന്നു. അവിടെ നിന്നും കുട്ടിയുടെ ഡേറ്റ് ഓഫ് ബർത്ത് ചോദിച്ചുമനസിലാക്കി ജനുവരിയിൽ പച്ച കുത്തുന്നു. ഫെബ്രുവരിയിൽ ബിഗ് ബോസ്സിൽ വരുന്നു. എന്നിട്ട് ആ ആ കഥന കഥ എടുത്തു വിളമ്പുന്നു. സോഷ്യൽ മീഡിയയിൽ പി ആർ ടീമും അതേ കഥ വിവരിച്ച് സിമ്പതി വാരിക്കൂട്ടൂന്നു. അടിപൊളി.” ഇങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button