GalleryGeneralLatest NewsNEWS

നടന്‍ സന്തോഷ് കെ. നായരുടെ മകള്‍ വിവാഹിതയായി; ശ്രദ്ധ നേടി വിവാഹ ചിത്രങ്ങൾ

ഇവരുടെ വിവാഹ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ തരംഗം സൃഷ്ടിക്കുന്നത്

നടന്‍ സന്തോഷ് കെ. നായരുടെ മകള്‍ രാജശ്രീ വിവാഹിതയായി. ഡോക്ടര്‍ അഷീദ് മേനോനാണ് രാജശ്രീയുടെ വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും മാല ചാർത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്‌ പങ്കെടുത്തത്‌. ഇപ്പോൾ ഇവരുടെ വിവാഹ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ തരംഗം സൃഷ്ടിക്കുന്നത്.

Read Also: ഗ്ലാമർ ലുക്കിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി ഇനിയ; തരംഗമായി മാറിയ നടിയുടെ ചിത്രങ്ങൾ കാണാം…

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സന്തോഷ് കെ. നായര്‍. നൂറിലധികം ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാണെങ്കിലും അദ്ദേഹത്തിന്‍റെ കുടുംബ വിശേഷങ്ങള്‍ ഒന്നും തന്നെ പ്രേക്ഷകര്‍ക്ക് ഇതുവരെ അറിയില്ലായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്‍റെ മകളുടെ കല്യാണ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തത്.

Read Also: ‘പാവങ്ങളുടെ മമ്മൂട്ടി’ എന്നായിരുന്നു എല്ലാരും എന്നെ വിളിച്ചിരുന്നത്: മനസ്സ് തുറന്നു സിദ്ധിഖ്

ഇരുപതാം നൂറ്റാണ്ട്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, കൗരവര്‍, സൈന്യം, റണ്‍വേ, വെട്ടം, കൊച്ചിരാജാവ്, ചന്ദ്രോത്സവം, കാര്യസ്ഥന്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത് തുടങ്ങി നിരവധി പ്രമുഖ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button