“ദൃശ്യം 2” റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പായതോടെ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് 44 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നുവെങ്കില്‍ 100 കോടി രൂപയ്ക്ക് മേലെ കളക്ഷന്‍ നേടുമെന്നാണ് സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് 44 കോടിയോളം രൂപ ലഭിക്കുമായിരുന്നു.
100 രൂപയുടെ ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ ജി.എസ്.ടി ഇനത്തില്‍ 18 രൂപയും വിനോദനികുതിയായി എട്ട് രൂപയും വിനോദനികുതിയുടെ ജി.എസ്.ടിയായി 18 രൂപയും ചേര്‍ത്ത് 44 രൂപ സർക്കാരുടെ കൈകളിലെത്തുമായിരുന്നു.
കോവിഡ് കണക്കിലെടുത്ത് വിനോദനികുതിയുടെ ജി.എസ്.ടിയായ 18 രൂപ മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. അത് മാറ്റിവെച്ച് നോക്കിയാലും സര്‍ക്കാരിന് കോടികളുടെ നികുതി വരുമാനം കിട്ടുമായിരുന്നു. രോഗവ്യാപനവും തിയേറ്ററിലേയ്ക്ക് കുടുംബപ്രേക്ഷകര്‍ ഉള്‍പ്പെടെ എത്തുമോ എന്ന ആശങ്കയുമാണ് ദൃശ്യം 2ന്‍റെ ഒ.ടി.ടി റിലീസിന് നിര്‍മ്മാതാവിനെ പ്രേരിപ്പിച്ചത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് സിനിമ വില്‍ക്കുമ്പോള്‍ ജി.എസ്.ടി മാത്രം നല്‍കിയാല്‍ മതി.
Post Your Comments