GeneralLatest NewsMollywoodNEWS

നട്ടെല്ല് അലിയുന്ന രോഗത്തെ അതിജീവിച്ച അനുഭവം പങ്കുവെച്ച് ബിഗ് ബോസ് താരം ഡിമ്പൽ

നട്ടെല്ല് അലിയുന്ന രോഗത്തെ അതിജീവിച്ചവളാണ് ഡിമ്പൽ

ബിഗ് ബോസ് സീസൺ 3 ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഡിമ്പൽ ഭാൽ. മുട്ടോളം മുടിയുള്ള ഫ്രീക്ക് പെണ്ണെന്നാണ് ഡിമ്പലിനെ എല്ലാവരും വിളിക്കുന്നത്. തനിക്കു പറയാനുള്ളത് ആരോടാണെങ്കിലും എവിടെ വെച്ചാണെങ്കിലും മുഖത്ത് നോക്കി പറയാനുള്ള ധൈര്യം ഡിമ്പലിനുണ്ട്. മറ്റുള്ളവരുടെ വസ്ത്രത്തെ കമൻ്റ് ചെയ്യരുതെന്ന മാസ് ഡയലോഗ് ആയിരുന്നു ആദ്യദിനം ഡിമ്പൽ  അവതരിപ്പിച്ചത്.

എന്നാൽ ഡിമ്പൽ പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പന്ത്രണ്ടാമത്തെ വയസ്സിൽ  ക്യാൻസർ ബാധിച്ച് നട്ടെല്ല് അലിയുന്ന രോഗത്തെ അതിജീവിച്ചവളാണ് ഡിമ്പൽ. നട്ടെല്ലിൽ ശസ്ത്രക്രിയ ചെയ്ത പാട് ഡിമ്പൽ തന്നെ ചിത്രങ്ങളിലൂടെ പങ്കു വെച്ചിട്ടുണ്ട്. ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഡിമ്പൽ.

ബിഗ്‌ബോസിന്റെ തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിച്ച താരത്തിന്റെ പേര് പോലെ തന്നെ അവർ പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനും ആണ്. ഡിമ്പലിന്റെ ‘അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്.

 

shortlink

Related Articles

Post Your Comments


Back to top button