മലയാളത്തിൽ വാണിജ്യ സിനിമകളേക്കാൾ സാമാന്തര ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കവർന്ന നായികയാണ് ജലജ. നടിമാരുടെ പതിവ് രൂപഭംഗിയിൽ നിന്ന് മാറി ജലജയിലൂടെ മറ്റൊരു നായിക മുഖത്തെ ഇവിടെ അവതരിപ്പിച്ചപ്പോൾ അന്നത്തെ പുതിയ കാലഘട്ടത്തിലെ ‘ശാരദ’ എന്നായിരുന്നു ജലജയ്ക്ക് കിട്ടിയ വിളിപ്പേര്. തനിക്ക് അംഗീകാരം നൽകിയ മലയാളത്തിലെ രണ്ടു ക്ലാസിക് സിനിമകളെക്കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം.
ജലജയുടെ വാക്കുകൾ
” ‘മർമ്മരവും’, ‘ചില്ലും’ എന്നിൽ നിന്ന് അകന്നു പോയ സിനിമയായിരുന്നു. ‘ചില്ല്’ എനിക്ക് വന്ന സിനിമയേ അല്ലായിരുന്നു. മറ്റൊരു ആർട്ടിസ്റ്റ് ചെയ്യാനിരുന്ന സിനിമയായിരുന്നു .പക്ഷേ പിന്നീട് അത് എന്നിലേക്ക് വരികയും സംസ്ഥാന സർക്കാരിൻ്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരം എനിക്ക് സമ്മാനിക്കുകയും ചെയ്തു. പരീക്ഷയുടെ തിരക്കായത് കൊണ്ട് ‘മർമ്മരം’ എന്ന സിനിമ ഞാൻ ചെയ്യുന്നില്ല എന്ന് പറഞ്ഞതാണ്. പക്ഷേ ആ സിനിമ നീണ്ടുപോയി. അതിലെ നായികയ്ക്ക് എന്തോ അസൗകര്യം വന്നതായിരുന്നു കാരണം.nപിന്നീട് ആ സിനിമയും എനിക്ക് ചെയ്യാൻ കഴിഞ്ഞു .മലയാളത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലാസിക് സിനിമകളിൽ ഞാൻ അഭിനയിക്കണം എന്നത് ആരോ നേരത്തെ തീരുമാനിച്ചതായിരിക്കും”.
Post Your Comments