അന്ന ബെൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ‘ഹെലെൻ’. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുകയാണ്. തമിഴിൽ ‘അൻപിർക്കിനിയാൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ. നിർമാണം അരുൺ പാണ്ഡ്യൻ.
മലയാളത്തിൽ അസർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിൾ തന്നെ തമിഴ് പതിപ്പിലും ഇതേകഥാപാത്രമായി എത്തുന്നു. ജാവേദ് റിയാസ് സംഗീതം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്. മഹേഷ് മുത്തുസാമി ഛായാഗ്രഹണം.
മാത്തുക്കുട്ടി സേവ്യറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹെലെൻ സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തിൽപെട്ട ചിത്രമായിരുന്നു.
Post Your Comments