പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. ഇരുവരും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ആണ്. അതിനേക്കാൾ ആകാംക്ഷയിലാണ് ഇരുവരുടെയും ആരാധകരും. ഇപ്പോഴിതാ കരീന കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
എന്നാൽ, ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഒന്നും ഒരു ഭാഗത്ത് നിന്നും വന്നിട്ടില്ല. അതേസമയം, ഗർഭകാലങ്ങളിലെ അവസാന ദിവസം വരെ തന്റെ ദൈനംദിന ചര്യകളിൽ കരീന സജീവമായിരുന്നു. ഷൂട്ടിംഗിൽ സജീവമായിരുന്ന കരീന മറ്റു ചില പരിപാടികളിയും പങ്കെടുക്കാൻ സമയം കണ്ടെത്തിയിരുന്നു.
കരീന കപൂറിനും സെയ്ഫ് അലി ഖാനും തൈമൂർ എന്നു പേരുള്ള ഒരു മകൻ കൂടിയുണ്ട്.gossips 2016ലാണ് തൈമൂറിന്റെ ജനനം.ഇത് ഒൻപതാം മാസമാണ് കരീന കപൂറിന്. ഫെബ്രുവരിയിൽ തങ്ങളുടെ രണ്ടാമത്തെ പൊന്നോമന പിറക്കും എന്ന് സെയ്ഫ് അലി ഖാൻ അറിയിച്ചിരുന്നു.
Post Your Comments