സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന് കാര്‍ത്തിക് സുബ്ബരാജും വീണ്ടും കൈക്കോർക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സിരുത്തെ സിവയുടെ “അണ്ണാത്തെ”യാകും സൂപ്പർ സ്റ്റാറിന്റെ അവസാന ചിത്രമെന്ന പ്രചാരണങ്ങള്‍ക്കിടയിലാണ് കാര്‍ത്തിക് സുബ്ബരാജിനൊപ്പം തന്റെ 169-ാം ചിത്രത്തിനായി രജനി തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 2019-ല്‍ പുറത്തിറങ്ങിയ “പേട്ട”യായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.
Read Also: നടൻ ഹിരൺ ചാറ്റർജി ബിജെപിയിൽ ചേർന്നു
2022ല്‍ പുതിയ ചിത്രം തിയേറ്ററില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ലോക്ക് ഡൗണ്‍ സമയത്ത് രജനിയോട് കാർത്തിക് കഥ പറയുകയും താരം സമ്മതം മൂളുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. രാഷ്ട്രീയ പ്രവേശനം പാതിവഴിക്ക് നിര്‍ത്തിവെച്ചിട്ടാണ് സിരുത്തെ സിവയുടെ “അണ്ണാത്തയുടെ” ചിത്രീകരണത്തിലേയ്ക്ക് രജനി നീങ്ങിയത്.
Post Your Comments