ബാലതാരമായെത്തി നിരവധി ചിത്രങ്ങളിൽ ഇപ്പോൾ നായികയായി തിളങ്ങുന്ന താരമാണ് നിവേദ തോമസ്. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴിലും മറ്റു അന്യഭാഷാ ചിത്രങ്ങളിലുമായി തിളങ്ങുകയാണ് താരമിപ്പോൾ. ഇപ്പോഴിതാ നീളന്‍ മുടി മുറിച്ച് ബോബ് കട്ട് ചെയ്ത് കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നിവേദ.
നടി നിവേദ തോമസിന്റെ പുതിയ ഗറ്റപ്പിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. നീണ്ട മുടിയൊക്കെയായി നാടന്‍ ലുക്കിലാണ് പലപ്പോഴും താരത്തെ കണ്ടിട്ടുള്ളത്. ഇപ്പോഴിതാ നീളന്‍ മുടി മുറിച്ച് ബോബ് കട്ട് ചെയ്തിരിക്കുകയാണ് താരം.
https://www.instagram.com/p/CLYX44ngOL6/?utm_source=ig_web_copy_link
രണ്ട് ചിത്രങ്ങളാണ് നിവേദ പങ്കുവച്ചത്. ഒരു ചിത്രത്തില്‍ നീണ്ട മുടിയിലും മറ്റൊന്നില്‍ ബോബ് കട്ടിലും നിവേദയെ കാണാം. അതേസമയം പുതിയ ചിത്രത്തിന് വേണ്ടിയാണോ താപം മുടി ബോബ് ചെയ്തതെന്നത് വ്യക്തമല്ല.തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രിയ താരമാണ് നിവേദ തോമസ്. ബാലതാരമായി മലയാള സിനിമയിലൂടെയാണ് നടിയുടെ തുടക്കം. രജനീകാന്ത്, വിജയ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് തമിഴിലെ മുന്‍നിര നായികയായി മാറി.
നാനി നായകനായി എത്തിയ ‘വി’ ആണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. പവന്‍ കല്യാണിന്റെ വക്കീൽ സാബ് ആണ് നിവേദയുടെ റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.
Post Your Comments