ബോളിവുഡ് നടി ആലിയഭട്ട്, സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി, എഴുത്തുകാരന്‍ ഹുസൈന്‍ സെയ്ദി എന്നിവര്‍ക്കെതിരെ നല്‍കിയ ഹര്‍ജി മുംബൈ സിവില്‍ കോടതി തള്ളി. ഗംഗുഭായി കത്തിയവാഡി എന്ന മാഫിയ റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ബന്‍സാലി ഒരുക്കുന്ന സിനിമയില്‍ ആലിയയാണ് നായിക.
Read Also: ഐഎഫ്എഫ്കെ ; ‘ഹാസ്യ’വും ‘ബിരിയാണി’ ഉൾപ്പടെ അഞ്ചു മലയാള ചിത്രങ്ങൾ നാളെ പ്രദർശനത്തിന്
ഹുസൈന്‍ സെയ്ദി എഴുതിയ “മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ” എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ തയ്യാറാക്കുന്നത്. ഇതിനെതിരെ ഗംഗുഭായി കത്തിയവാഡിയുടെ വളര്‍ത്തുമകന്‍ ബാബുജി ഷാ നൽകിയ ഹർജിയാണ് കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്.
Read Also: ഞാന്‍ ജീവിച്ചിരിക്കാനുള്ള ഒരേ ഒരു കാരണമിതാണ് ; മനസ് തുറന്ന് ആര്യ
“മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ” എന്ന പുസ്തകം 2011ലാണ് പ്രസിദ്ധീകരിച്ചത്. അതിലെ ‘കത്തിയവാഡി’ എന്ന അദ്ധ്യായം മരണപ്പെട്ട തന്‍റെ അമ്മയെ അപമാനിക്കുന്നതാണെന്നും പുസ്തകം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് ബാബുജി ഷാ കോടതിയെ സമീപിച്ചിരുന്നു.
Read Also: മമ്മൂട്ടിയും ജയറാമും ഒന്നിക്കുന്നു ; വാർത്ത പുറത്തുവിട്ട് നിർമ്മാതാവ് ജോബി ജോർജ്
നോവലിനെ ആസ്പദമാക്കി സിനിമയോ, സിനിമാ സംബന്ധമായ പരിപാടികളോ ചിത്രീകരിക്കാന്‍ അനുവദിക്കരുതെന്ന് ഉത്തരവിടണമെന്നും ഷാ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments