
കൊച്ചി: മമ്മൂട്ടിയും ജയറാമും നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഒരുക്കങ്ങൾ ആരംഭിച്ചു.ഗുഡ്വിൽ സിനിമാസിന്റെ ബാനറിൽ ജോബി ജോർജ് ആണ് മമ്മൂട്ടി ജയറാം ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയും ജയറാമും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ഒരുക്കം തുടങ്ങി എന്ന വാർത്ത നിർമ്മാതാവ് ജോബി ജോർജ് തന്നെയാണ് പുറത്തുവിട്ടത്.
28 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ സൂപ്പർഹിറ്റ് വിജയം നേടിയ ‘ധ്രുവം’ ആണ് ഇരുവരും ഒന്നിച്ചെത്തിയ ചിത്രം. അതിനുശേഷം ‘ട്വന്റി 20’ പോലുള്ള സിനിമകളിൽ മമ്മൂട്ടിയും ജയറാമും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ചിത്രം ഇപ്പോഴാണ് രൂപംകൊള്ളുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Post Your Comments