രാജ്യാന്തര ചലച്ചിത്ര മേളയിൽ നാളെ ‘ഹാസ്യം’, ‘ബിരിയാണി’ ഉൾപ്പടെ അഞ്ചു മലയാള ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നു. ആകെ 24 ചിത്രങ്ങളാണ് നാളെ വേദിയിലെത്തുന്നത്.
അറ്റെൻഷൻ പ്ളീസ് , വാങ്ക് , സീ യു സൂൺ എന്നിവയാണ് പ്രദർശനത്തിനെത്തുന്ന മറ്റ് ചിത്രങ്ങൾ. ഹാസ്യം രാജ്യാന്തര മത്സര വിഭാഗത്തിലും ബിരിയാണി കാലിഡോസ്കോപ്പ് വിഭാഗത്തിലും മറ്റ് മൂന്നു ചിത്രങ്ങൾ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലും പ്രദർശിപ്പിക്കപ്പെടുന്നു.
ലൈഫ് ടൈം അചീവമെന്റ് അവാർഡ് നേടിയ ജീൻ ലുക് ഗൊദാർദിന്റെ ‘ബ്രത്ലെസ്സ്’, ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ സ്മരണാർത്ഥം ‘അഗ്രഹാരത്തിൽ കഴുതൈ’ എന്നീ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
Post Your Comments