പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. ഏവർക്കും പ്രചോദനമാകുന്നതാണ് പ്രിയങ്കയുടെ ജീവിതം. പ്രയത്നിച്ചാല്‍ എന്തും നേടാൻ കഴിയുമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് പ്രിയങ്ക. ഇപ്പോഴിതാ താരം യുവതലമുറയ്ക്ക് നൽകുന്ന സന്ദേശമാണ് ചർച്ചയാകുന്നത്.
‘ ഒരു നടി എന്ന് എനിക്ക് വിളിക്കപ്പെടേണ്ട, താരമെന്ന് അറിയപ്പെടേണ്ട, എനിക്ക് ഒരു ലേബലുകളും വേണ്ട, എന്നാല്‍ ഒരു തുടര്‍ച്ച വേണം, എന്തും ചെയ്യാന്‍ കഴിയുമെന്ന്, വാര്‍പ്പു മാതൃകകളെ ഇല്ലാതാക്കാന്‍ പറ്റുമെന്ന് തെളിയിക്കണം, ഇതുവരെ ആരും എത്തിപ്പെടാത്ത ഇടങ്ങളിലേക്ക പോകണം.’ ഗ്രോത്ത് അണ്‍ലോക്ക് എന്ന മോട്ടിവേഷണല്‍ വീഡിയോയില്‍ രണ്ട് വര്‍ഷം മുമ്പ് പ്രിയങ്ക തന്റെ ജീവിതത്തെ പറ്റി പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്.
കുട്ടിയായിരുന്നപ്പോള്‍ താന്‍ ധാരാളം പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നും തന്റെ ആത്മവിശ്വാസം ഇല്ലാതാക്കാന്‍ അത് കാരണമായെന്നും പ്രിയങ്ക പറയുന്നുണ്ട്. ‘എന്റെ സംസാരരീതികളെ പറ്റി, എന്റെ നാടിനെ പറ്റി.. അങ്ങനെ ഓരോന്നും പരിഹാസത്തിനിരയായി.’ പരാജയങ്ങളെ എങ്ങനെ നേരിടണമെന്നും പ്രിയങ്ക വീഡിയോയില്‍ പറയുന്നുണ്ട്. പ്രത്യേകിച്ചും യുവതലമുറയോട്. ‘ജീവിതം അവസാനിക്കുന്നില്ല, അത് മുമ്പോട്ട് പോയിക്കൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് കണ്ടെത്തി മുന്നോട്ടു പോകുക.’ പ്രിയങ്ക പറയുന്നു.
Post Your Comments