BollywoodGeneralLatest NewsMovie GossipsNEWSSocial Media

ദീപിക ധരിച്ച സാരി തന്നെയോ, ദിയയുടെയും വിവാഹ സാരി ? വ്യത്യാസം തിരഞ്ഞ് സോഷ്യൽ മീഡിയ

ദീപിക പദുക്കോണിന്റെ ദീപാവലി സാരിയും ദിയയുടെ വിവാഹ സാരിയും തമ്മിലുള്ള സാമ്യമുള്ളതായി സോഷ്യൽ മീഡിയ

അടുത്തിടയിലായിരുന്നു ബോളിവുഡ് നടി ദിയാ മിര്‍സയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിലൊടുവിലാണ് ദിയ വൈഭവ് റെക്കിയെ വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വളരെ ലളിതമായി നടത്തിയ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ദിയയുടെ വിവാഹ സാരിയെക്കുറിച്ചാണ്.

ദീപിക പദുക്കോണിന്റെ ദീപാവലി സാരിയും ദിയയുടെ വിവാഹ സാരിയും തമ്മിലുള്ള സാമ്യമുള്ളതായി ചൂണ്ടിക്കാട്ടുകയാണ് ചിലർ.ചുവപ്പു നിറത്തിലുള്ള ബനാറസി സാരിയാണ് വിവാഹദിനത്തില്‍ ദിയ ധരിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഡിസൈനുകളും ബോര്‍ഡറുമായിരുന്നു സാരിയുടെ പ്രത്യേകത. എന്നാല്‍ ഇതേ ഡിസൈനിലുള്ള സാരിയാണ് ഇക്കഴിഞ്ഞ ദീപാവലിക്ക് ദീപിക പദുക്കോണ്‍ ധരിച്ചിരുന്നതെന്നാണ് പലരുടെയും കണ്ടെത്തല്‍. മാത്രമല്ല ഇരുവരുടേയും ഹെയര്‍സ്‌റ്റൈലും സമാനമായിരുന്നു. ലിപ്സ്റ്റിക് ഷേഡും ആഭരണങ്ങളും മാത്രമേ വ്യത്യസ്തമായിരുന്നുള്ളു എന്നാണ് പലരും പറയുന്നത്

ഇന്ത്യന്‍ ഫാഷന്‍ ലേബലായ റോ മാംഗോയുടേതാണ് ഇരുവരും ധരിച്ച സാരികള്‍. എന്തായാലും ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button