
നടൻ ബാബുരാജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന “ബ്ലാക്ക് കോഫി” ഫെബ്രുവരി 19-ന് തിയേറ്ററുകളിലെത്തും. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം “സാള്‍ട്ട് ആന്‍ഡ് പെപ്പറി”ലെ താരങ്ങള്‍ വീണ്ടും “ബ്ലാക്ക് കോഫി”യിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. കളത്തിപ്പറമ്പില്‍ കാളിദാസനായി ലാലും മായാ കൃഷ്ണനായി ശ്വേത മേനോനും കുക്ക് ബാബുവായി ബാബുരാജും വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കാൻ എത്തുന്നു.
Read Also: ഉർവശിയെ നായികയായി വേണ്ടെന്നു പറഞ്ഞവരുണ്ട്: തുറന്നു പറച്ചിലുമായി താരം
“ഒരു പ്രേമം ഉണ്ടാക്കിയ കഥ” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈന്‍. “ബ്ലാക്ക് കോഫി”യില്‍
സംവിധായകൻ ആഷിഖ് അബു അതിഥി വേഷത്തില്‍ എത്തും. രചന നാരായണന്‍ കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങി നിരവധി നായികമാരും ചിത്രത്തിൽ വേഷമിടുന്നു.
Read Also: ഐഎഫ്എഫ്കെ ; രണ്ടാം ദിനത്തില്‍ ശ്രദ്ധേയമായ മത്സര ചിത്രങ്ങള്‍
സണ്ണി വെയ്ന്‍, സിനില്‍ സൈനുദ്ദീന്‍, സുധീര്‍ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഫടികം ജോര്‍ജ്ജ്, സാജു കൊടിയന്‍, കോട്ടയം പ്രദീപ്, സാലു കൂറ്റനാട് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും പോസ്റ്ററുകളുമെല്ലാം സമൂഹ മാധ്യമത്തിൽ തരംഗമായിരുന്നു.
Post Your Comments